delhi-bjp-leader

ന്യൂഡൽഹി: മുൻ മേയറായ ഭാര്യയെ പാർട്ടി ഓഫീസിൽ വച്ച് ബി.ജെ.പി നേതാവ് മർദ്ദിച്ചു. മെഹ്‌റൗലി ജില്ലാ അദ്ധ്യക്ഷൻ ആസാദ് സിംഗ് ആണ് മുൻമേയറും ഭാര്യയുമായ സരിത ചൗധരിയെ പാർട്ടിയുടെ ഡൽഹി ഓഫീസിൽ വച്ച് മർദ്ദിച്ചത്. ഭാര്യയെ മർദ്ദിച്ച ശേഷം ഇയാൾ സംഭവസ്ഥലത്ത് നിന്ന് കടന്നുകളഞ്ഞു. ആക്രമണത്തിന്റെ കാരണം വ്യക്തമല്ല. മുതിർന്ന നേതാവ് പ്രകാശ് ജാവ്‌ദേക്കർ പങ്കെടുത്ത പാർട്ടി യോഗത്തിന് പിന്നാലെയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയിയൽ വ്യാപകമായി പ്രചരിക്കുകയാണ്.

ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജാവ്‌ദേക്കർ വിളിച്ചുചേർത്ത യോഗത്തിനു ശേഷം പുറത്തിറങ്ങുന്നതിനിടെയാണ് ആസാദ് സിംഗും ഭാര്യയും തമ്മിൽ വഴക്കുണ്ടായത്. എന്നാൽ, ഭാര്യയാണ് തന്നെ ആദ്യം ആക്രമിക്കാൻ ശ്രമിച്ചതെന്നും സ്വയരക്ഷയ്ക്കായി അവരെ തള്ളിമാറ്റുക മാത്രമാണ് ചെയ്തതെന്നും ആസാദ് സിംഗ് പറഞ്ഞു. ഇരുവരും തമ്മിലുള്ള വിവാഹബന്ധം വേർപെടുത്തുന്നതിന് നിയമനടപടികൾ നടന്നുകൊണ്ടിരിക്കുകയാണ്. ഇരുവരും പാർട്ടിയുടെ നേതൃസ്ഥാനങ്ങളിലുള്ളവരാണ്. ഇവർ തമ്മിൽ നേരത്തെ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായും എന്നാൽ, പൊതുസ്ഥലത്ത് വച്ച് ഇങ്ങനെ പ്രതികരിക്കുമെന്ന് കരുതിയിരുന്നില്ലെന്നും സംഭവത്തിന് ദൃക്സാക്ഷിയായ ഇരുവരുടേയും സഹപ്രവർത്തകർ പറഞ്ഞു.

.@BJP4Delhi leader Azad singh slaps his wife inside Delhi BJP HQ, complaint registered. @ManojTiwariMP @RSSorg @geetv79 @priyankagandhi pic.twitter.com/wM3mou3PmC

— Simran Kaur (@simran100kaur1) September 19, 2019