firing

വാഷിംഗ്‌ടൺ: അമേരിക്കൻ പ്രസിഡ‌ന്റിന്റെ ഔദ്യോഗിക വസതിയായ വൈറ്റ് ഹൗസിന് സമീപം അജ്ഞാതർ നടത്തിയ വെടിവയ്‌പിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേറ്റതായും റിപ്പോർട്ട്. പരിക്കേറ്റവരിൽ ഏറെയും കാൽനടക്കാരാണ്. ഇതിൽ രണ്ട് പേരുടെ നില ഗുരുതരമാണ്. വ്യാഴാഴ്‌ച രാത്രി പ്രാദേശിക സമയം പത്ത് മണിയോടെയാണ് വെടിവയ്‌പുണ്ടായത്. സംഭവത്തെക്കുറിച്ച് പൊലീസോ അധികാരികളോ ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല. അതേസമയം, പ്രദേശത്ത് വൻ പൊലീസ് സംഘം എത്തിയിട്ടുണ്ടെന്നും നിരവധി തവണ വെടിയൊച്ചകൾ കേട്ടതായും പ്രാദേശിക മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. സംഭവത്തിന് പിന്നിൽ ആരാണെന്ന കാര്യം ഇതുവരെ വ്യക്തമായിട്ടില്ല.

BREAKING: multiple injuries following shooting near 14th & Columbia Rd NW DC. The latest in 20 minutes on @ABC7News at 11. pic.twitter.com/iqQAfIGQeu

— Jay Korff (@ABC7Jay) September 20, 2019


#DCshooting
Multiple gunshots in Columbia Heights, #WashingtonDC.
Police and EMT are on the spot.
Some people shot, being taken to the hospital.
(Video via @chriscollison) pic.twitter.com/kJUAdYluHz

— Geeta Mohan گیتا موہن गीता मोहन (@Geeta_Mohan) September 20, 2019