കോട്ടയം: കിഫ്ബിയുടെ മറവിൻ വൻ അഴിമതിയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആരോപിച്ചു. കിഫ്ബിക്ക് വേണ്ടി പുതിയചീഫ് എഞ്ചിനീയറെ മാറ്റിയതായും സർക്കാരിന് ഇഷ്ടമുള്ള കമ്പനികളെ കൊണ്ടുവരാൻ നോക്കിയെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. 60 ശതമാനം ഉയർന്ന കരാർ നൽകിയതായും ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികൾക്ക് 22% നികുതിയെന്നും ഈ തരം കമ്പനികൾ മിനിമം ഓൾട്ടർനേറ്റ് ടാക്സ് നൽകേണ്ടതില്ലെന്നും ചെന്നിത്തല വ്യക്തമാക്കി.
മിനിമം ഓൾട്ടർനേറ്റ് ടാക്സ് 18.5ൽ 15 ശതമാനം ആക്കി കുറച്ചു. വെെദ്യുതി കൊണ്ടുവരുന്നതിന് നടപ്പാക്കിയ ട്രാൻസ് ഗ്രിഡിലും കോടികളുടെ അഴിമതി നടന്നതായും അദ്ദേഹം വ്യക്തമാക്കി. തുടക്കത്തിൽ പതിനായിരം കോടിയുടെ പദ്ധതി നടപ്പിലാക്കാൻ ഉദ്ദേശിച്ചിരുന്നെങ്കിലും വ്യാപകമായ ആക്ഷേപങ്ങളെ തുടർന്ന് 4500 കോടി രൂപയുടെ ഒന്നാം ഘട്ട പ്രവർത്തികൾ ഇപ്പോൾ നടപ്പിലാക്കിയാൽ മതി എന്ന് തീരുമാനിക്കുകയായിരുന്നുവെന്ന് അദ്ദേഹം ആരോപിച്ചു.
കോട്ടയം ലൈൻസ് പദ്ധതിയിലും കോലത്തുനാട് പദ്ധതിയിലുമാണ് വൻ അഴിമതിയാണ് നടന്നത്. വർക്ക് ടെൻഡർ ചെയ്യുമ്പോഴുള്ള മാനദണ്ഡങ്ങൾ ഒന്നും തന്നെ സർക്കാർ പാലിച്ചില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. കെ.എസ്.ഇ.ബിക്ക് കരാർ ഒപ്പിട്ട ചീഫ് എഞ്ചിനീയർ ഇപ്പോൾ ടെറാനസിൽ ആണെന്നും അഞ്ച് കമ്പനികൾക്ക് വേണ്ടി കിഫ്ബി ഫണ്ട് വകമാറ്റിയതായും ചെന്നിത്തല ചൂണ്ടിക്കാട്ടി. പവർഫെെനാൻസ് കോർപ്പറേഷനും അഴിമതിക്ക് കൂട്ടുനിന്നെന്നും ഇതുസംബന്ധിച്ച് സി.ബി.ഐ അന്വേഷണവും ജുഡീഷ്യൽ അന്വേഷണവും വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.