kaappaan

സൂപ്പർതാരം മോഹൻലാൽ പ്രധാനമന്ത്രിയുടെ റോളിലും തമിഴ് താരം സൂര്യ എൻ.എസ്.ജി കമാൻഡോയുടെ വേഷത്തിലുമെത്തുന്ന കാപ്പാൻ ഇന്ന് തിയേറ്ററുകളിലെത്തി. ആദ്യ ഷോ കഴിഞ്ഞപ്പോൾ തന്നെ സിനിമയെക്കുറിച്ച് സമ്മിശ്ര അഭിപ്രായമാണ് കേൾക്കുന്നത്. സിനിമ വേറെ ലെവലാണെന്ന് ഒരു കൂട്ടം പറയുമ്പോൾ മോഹൻലാലും സൂര്യയും അടങ്ങുന്ന താരനിര എത്തിയെങ്കിലും പ്രതീക്ഷയ്‌ക്കൊത്ത് ഉയരാൻ സിനിമയ്‌ക്ക് കഴിഞ്ഞില്ലെന്നാണ് മറുഭാഗത്തിന്റെ പരാതി. സിനിമയിൽ മോഹൻലാൽ അഭിനയിക്കണ്ടായിരുന്നു എന്നും മറ്റാരെയെങ്കിലും കൊണ്ട് ആവേഷം ചെയ്യിച്ചാൽ മതിയെന്നുമായിരുന്നു ഒരു പ്രേക്ഷകന്റെ അഭിപ്രായം. എന്നാൽ ലാലേട്ടൻ കലക്കിയെന്ന് മറ്റൊരു പ്രേക്ഷകനും പറയുന്നു. കാപ്പാന്റെ ആദ്യ ഷോ കണ്ടിറങ്ങിയ പ്രേക്ഷകർ കൗമുദി ടിവിയോട് പ്രതികരിക്കുന്നു.

വീഡിയോ കാണാം...