സാധാരണ സൈനികനായി തുടങ്ങി, ആഭ്യന്തരം കൈക്കലാക്കി പിന്നീട് പ്രസിഡന്റായി 23കൊല്ലം ടുണീഷ്യയെ അടക്കി ഭരിച്ച ഇദ്ദേഹത്തിന്റെ ഏകാധിപത്യത്തിലുള്ള അതൃപ്തിയിൽ നിന്നാണ് മുല്ലപ്പൂ വിപ്ലവം പൊട്ടിപ്പുറപ്പെട്ടതും പിന്നീട് മറ്റ് അറബ് രാജ്യങ്ങളിലേക്ക് പടർന്ന് പന്തലിച്ചതും.
ശവസംസ്കാരം ഇന്നലെ സൗദിയിൽ നടന്നു. ടുണീഷ്യയിൽ ജനാധിപത്യരീതിയിലുള്ള രണ്ടാമത്തെ തിരഞ്ഞെടുപ്പ് നടന്ന് ദിവസങ്ങൾക്കകമാണ് അലിയുടെ മരണം.
പൊതുപണം ദുരുപയോഗം ചെയ്തതിന് 2011 ജൂണിൽ ടുണീഷ്യൻ കോടതി അലിയെ 35 കൊല്ലം തടവിനു ശിക്ഷിച്ചിരുന്നു. ജനാധിപത്യ പ്രക്ഷോഭകരെ വധിച്ചതിന് 2012ൽ അദ്ദേഹത്തിന് ജീവപര്യന്തം തടവും അക്രമം അഴിച്ചുവിട്ടതിന് 20 കൊല്ലം തടവും വിവിധ കോടതികൾ വിധിച്ചിരുന്നു.ടുണീഷ്യൻ സർക്കാർ അലിയ്ക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിപ്പിരുന്നു. എന്നാൽ സൗദി ഭരണകൂടം അലിയേയും കുടുംബത്തേയും നാടുകടത്തണമെന്ന ടുണീഷ്യയുടെ അഭ്യർത്ഥന മാനിച്ചില്ല.
1936ൽ ഹമാം സൗസേയിലെ ഒരു സാധാരണ കുടുംബത്തിൽ ജനനം.
1958ൽ ടുണീഷ്യൻ പട്ടാളത്തിൽ ചേർന്നു. വിദേശത്ത് പരിശീലനം നേടി.
1964ൽ ടുണീഷ്യയിൽ തിരിച്ചെത്തി. പട്ടാളത്തിൽ ഉയർന്ന പദവികൾ
1980ൽ പ്രതിരോധ മന്ത്രി
1986ൽ പ്രസിഡന്റ് ഹബീബ് ബോർഗീബ അലിയെ ആഭ്യന്തര മന്ത്രിയാക്കി
1987ൽ പ്രധാനമന്ത്രിയായി
1987 നവംബറിൽ ബോർഗീബയെ അട്ടിമറിച്ച് പ്രസിഡന്റായി
ജനാധിപത്യ ഭരണം. മാദ്ധ്യമ വിലക്ക് നീക്കി.
1989ൽ ഏകാധിപത്യ പ്രവണതയിലേക്ക്.
പ്രതിപക്ഷത്തെ അമർച്ച ചെയ്‌തു മാദ്ധ്യമങ്ങൾക്ക് വിലക്ക്.
തെരഞ്ഞെടുപ്പിൽ അലിക്ക് ഭൂരിപക്ഷം.
തൊഴിലില്ലായ്‌മയെ ചൊല്ലി 2010 ഡിസംബർ 18ന് ടുണീഷ്യൻ കലാപം (മുല്ലപ്പൂ വിപ്ലവം)
പിന്നീട് അലിക്കെതിരെ തിരിഞ്ഞു.
2011 ജനുവരി 14ന് അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചു
പാർലമെന്റ് പിരിച്ചു വിട്ടു തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു.
പട്ടാളവും മന്ത്രിമാരും അലിയെ കൈയൊഴിഞ്ഞു.
അലിയുടെ രാജിക്കായി ജനങ്ങൾ തെരുവിൽ
പ്രധാനമന്ത്രി മൊഹമ്മദ് ഖനൗഷിയെ താൽക്കാലിക പ്രസിഡന്റാക്കി
അലിയും കുടുംബവും രാജ്യം വിട്ട് സൗദിയിൽ രാഷ്ട്രീയ അഭയം തേടി.