പത്തനംത്തിട്ട ജില്ലയിലെ ബെഞ്ചമിൻ പാറ, മീൻ കുഴിയിൽ നിന്ന് വാവ സുരേഷ് പിടികൂടിയ രാജവെമ്പാലയെ കാട്ടിൽ തുറന്ന് വിടാനായി, രാത്രിയിൽ ചിറ്റാർ ഫോറസ്റ്റിലെ ഫോറസ്റ്റ് ഓഫീസർമാരും, വാവ സുരേഷും യാത്ര തിരിച്ചു. രാത്രിയിലെ വനയാത്ര അപകടം നിറഞ്ഞതാണ്. ഇതിനിടയിൽ അപ്രതീക്ഷിതമായി ഒരു ആന. എല്ലാരും ഒന്ന് ഭയന്നെങ്കിലും പെട്ടെന്ന് അവിടെ നിന്ന് യാത്ര തുടർന്നു. ആനയെ കണ്ട സ്ഥലത്ത് ആനക്കൂട്ടം ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് ഫോറസ്റ്റ് ഓഫീസർ പറഞ്ഞു. തുടർന്ന് അർദ്ധരാത്രിയോടെ പാമ്പിനെ തുറന്ന് വിടാനുള്ള സ്ഥലത്ത് എത്തി. ഇത്തവണ രാജവെമ്പാലയെ തുറന്ന് വിട്ടത് വലിയ ഒരു മരത്തിന് മുകളിലാണ്. കൂട്ടിന് രണ്ട് വലിയ മൂർഖൻ പാമ്പുകളും. കാണുക, സാഹസികതയും ആകാംഷയും നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.