news

1. മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കണം എന്ന കോടതി വിധി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട സര്‍ക്കാര്‍ റിപ്പോര്‍ട്ട് ചീഫ് സെക്രട്ടറി സുപ്രീം കോടതിയില്‍ സമര്‍പ്പിച്ചു. വിധി നടപ്പിലാക്കാന്‍ ഇതുവരെ സ്വീകരിച്ച നടപടികള്‍ റിപ്പോര്‍ട്ടില്‍ വിശദീകരിച്ചു. മരട് ഉത്തരവ് നടപ്പാക്കുന്നതില്‍ വീഴ്ച ഉണ്ടായെങ്കില്‍ മാപ്പ് അപേക്ഷിക്കുന്നു എന്ന് ചീഫ് സെക്രട്ടറി വ്യക്തമാക്കി. നേരിട്ട് ഹാജരാകുന്നതില്‍ നിന്ന് ഒഴിവാക്കി തരണം എന്നും ചീഫ് സെക്രട്ടറി അപേക്ഷിച്ചു
2. ഫ്ളാറ്റുകള്‍ ഒഴിയാന്‍ താമസക്കാര്‍ക്ക് നോട്ടീസ് നല്‍കിയിട്ടുണ്ട് എന്ന് ചീഫ് സെക്രട്ടറി റിപ്പോര്‍ട്ടില്‍ പറയുന്നു. പരിസ്ഥിതി ആഘാത പഠനം നടത്തിയ ഐ.ഐ.ടി റിപ്പോര്‍ട്ടിനെ കുറിച്ചും സത്യവാങ്മൂലത്തില്‍ പരാമര്‍ശമുണ്ട്. വിധി നടപ്പിലാക്കാന്‍ ബാധ്യത ഉണ്ടെന്നും റിപ്പോര്‍ട്ടില്‍ പരാമര്‍ശം. അതേസമയം സുപ്രീംകോടതി ഒരു ഉത്തരവ് പുറപ്പെടുവിച്ചാല്‍ അത് നടപ്പാക്കാന്‍ ബാധ്യതയുണ്ടെന്ന് ഹൈക്കോടതി
3. നിരീക്ഷണം, മരടിലെ ഫ്ളാറ്റില്‍ നിന്നും കുടി ഒഴിപ്പിക്കുന്നതില്‍ നഗരസഭ സ്വീകരിച്ച നടപടികള്‍ക്ക് എതിരെ താമസക്കാരന്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കവെ. ഹര്‍ജി ചൊവ്വാഴ്ച വീണ്ടും പരിഗണിക്കും. താമസം ഒഴിയണം എന്ന് ആവശ്യപ്പെട്ട് നഗരസഭ നല്‍കിയ നോട്ടീസിന് എതിരെ ഗോള്‍ഡന്‍ കായലോരം അപാര്‍ട്ട്‌മെന്റിലെ താമസക്കാരനായ എം.കെ പോള്‍ ആണ് ഹര്‍ജി നല്‍കിയത്. 2010 മുതല്‍ ഫ്ളാറ്റിലെ താമസക്കാരന്‍ ആണെന്നും തന്റെ സ്വത്തിലും അവകാശങ്ങളിലും ഇടപെടാന്‍ നഗരസഭയ്ക്ക് അധികാരമില്ലെന്നും ഹര്‍ജിക്കാരന്‍
4. കോര്‍പറേറ്റ് നികുതിയില്‍ ഇളവ് പ്രഖ്യാപിച്ച നടപടിയെ ചരിത്രപരം എന്ന് വിശേഷിപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. കഴിഞ്ഞ ആഴ്ചകളില്‍ പ്രഖ്യാപിച്ചിട്ടുള്ള സാമ്പത്തിക ഉത്തേജന നടപടികള്‍ വ്യക്തമാക്കുന്നത്, രാജ്യത്തെ വ്യവസായം നടത്തുന്നതിനുള്ള മികച്ച കേന്ദ്രമാക്കി മാറ്റുന്നതിന് തന്റെ സര്‍ക്കാര്‍ ഒരു അവസരവും പാഴാക്കുന്നില്ല എന്നത് ആണ് എന്നും പ്രധാനമന്ത്രി. സമൂഹത്തിലെ എല്ലാ വിഭാഗങ്ങള്‍ക്കും അവസരങ്ങള്‍ മെച്ചപ്പെടുത്താനും രാജ്യത്തെ അഞ്ച് ട്രില്യണ്‍ ഡോളര്‍ സമ്പദ് വ്യവസ്ഥയാക്കി ഉയര്‍ത്താനും ഉദ്ദേശിച്ചിട്ടുള്ളത് ആണ് പ്രഖ്യാപനങ്ങള്‍ എന്നും മോദി


5. ആഭ്യന്തര കമ്പനികള്‍ക്ക് കോര്‍പറേറ്റ് നികുതിയില്‍ വമ്പന്‍ ഇളവുകള്‍ ആണ് കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ചത്. ഉത്പാദനം വര്‍ധിപ്പിക്കുന്നതിനും മേക്കിംഗ് ഇന്ത്യ വഴിയുള്ള പദ്ധതികള്‍ക്കും ഇളവുകള്‍ ധനമന്ത്രി പ്രഖ്യാപിച്ചിരുന്നു. ആനുകൂല്യങ്ങളും ഇളവുകളും വാങ്ങാത്ത ആഭ്യന്തര കമ്പനികള്‍ക്ക് 22 ശതമാനം നികുതി. ഇത്തരം കമ്പനികള്‍ക്ക് മിനിമം ഓള്‍ട്ടര്‍നേറ്റ് ടാക്സ് നല്‍കേണ്ടതില്ല. കുറഞ്ഞ നികുതി നിരക്ക് 18 ശതമാനത്തില്‍ നിന്ന് 15 ശതമാനം ആക്കി കുറച്ചു എന്നും ധനമന്ത്രി നിര്‍മലാ സീതാരാമന്‍ പറഞ്ഞു
6. സംസ്ഥാന സര്‍ക്കാരിന്റെ ജനവിരുദ്ധ നയങ്ങളും കെ.എം മാണിയുടെ പാരമ്പര്യവും യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോമിനെ വിജയിപ്പിക്കും എന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രളയത്തില്‍ മുങ്ങി കഷ്ടപ്പെട്ടവന്റെ തലയില്‍ പ്രളയ സെസ് കെട്ടിവച്ച സര്‍ക്കാരാണിത്. നാല് കാബിനറ്റ് പദവി സൃഷ്ടിച്ച് ജനങ്ങളുടെ പണം ധൂര്‍ത്തടിക്കുന്ന സര്‍ക്കാരാണിത് എന്നും ജനങ്ങള്‍ വെറുക്കുന്ന സര്‍ക്കാരിന് ആരും വോട്ട് ചെയ്യില്ല എന്നും രമേശ് ചെന്നിത്തല പറഞ്ഞു
7. സംസ്ഥാനത്ത് വാഹനപരിശോധനയില്‍ പുതുക്കിയ പിഴ ഈടാക്കിയത് ഒറ്റപ്പെട്ട സംഭവമെന്ന് ഗതാഗതമന്ത്രി എ.കെ ശശീന്ദ്രന്‍. ഉദ്യോഗസ്ഥര്‍ക്ക് ആശയക്കുഴപ്പമുണ്ടായതിനാലാണ് പുതുക്കിയ പിഴ ഈടാക്കുന്നതെന്നും മന്ത്രി മീഡിയവണിനോട് പറഞ്ഞു. ഇന്നലെ പുനരാരംഭിച്ച വാഹന പരിശോധനയില്‍ കനത്ത പിഴയാണ് ഈടാക്കിയതെന്ന വാര്‍ത്തയോട് പ്രതികരിക്കുക ആയിരുന്നു മന്ത്രി.
8. പാലാരിവട്ടം പാലം അഴിമതി കേസില്‍ മുഖ്യമന്ത്രി പിണറായി വിജയന് മറുപടിയുമായി കെ.പി.സി.സി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍. മുന്‍മന്ത്രി ഇബ്രാഹിം കുഞ്ഞല്ല മുഖ്യമന്ത്രി തന്നെ ആയിരിക്കും വൈകാതെ ജയില്‍ ഭക്ഷണം കഴിക്കുക എന്ന് മുല്ലപ്പള്ളി പറഞ്ഞു. സര്‍ക്കാര്‍ ചെലവില്‍ മുഖ്യമന്ത്രി ഭക്ഷണം കഴിക്കാന്‍ പോകുന്നത് വരും ദിവസങ്ങളില്‍ കാണാം എന്നും മുല്ലപ്പള്ളി കൂട്ടിച്ചേര്‍ത്തു
9. മാവോയിസ്റ്റ് നേതാവ് രൂപേഷിനു മേല്‍ യു.എ.പി.എ ചുമത്തിയ നടപടി ഹൈക്കോടതി റദ്ദാക്കി. മൂന്ന് കേസുകളില്‍ രൂപേഷിനെതിരെ ചുമത്തിയ യു.എ.പി.എയാണ് എടുത്തുമാറ്റിയത്. വളയം, കുറ്റിയാടി സ്റ്റേഷനുകളിലെ മൂന്ന് കേസുകളാണ് കോടതി റദ്ദാക്കിയത്. പ്രോസിക്യൂഷന്‍ അനുമതിക്ക് സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും താമസമുണ്ടായെന്ന് ഹൈക്കോടതി പറഞ്ഞു.
10. രാജ്യത്തെ കോര്‍പറേറ്റ് ടാക്സ് 22 ശതമാനമാക്കി കുറയ്ക്കും എന്ന ധനമന്ത്രി നിര്‍മ്മലാ സീതാരാമന്റെ പ്രഖ്യാപനം വന്നതിനു പിന്നാലെ ഓഹരി വിപണിയില്‍ വന്‍ കുതിച്ചു ചാട്ടം. സെന്‍സെക്സ് 1607 പോയിന്റ് ഉയര്‍ന്ന് 37,701ലും നിഫ്റ്റി 423 പോയിന്റ് ഉയര്‍ന്ന് 11,128 ലും എത്തി. പത്തു വര്‍ഷത്തിനിടെ ഒറ്റ ദിവസം കൊണ്ട് ഉണ്ടാവുന്ന ഏറ്റവും മികച്ച നേട്ടമാണ് നിഫ്റ്റി നേടിയത്
11. കാലാവസ്ഥാ പ്രതിസന്ധിക്കും ആഗോള താപനത്തിനും എതിരെ 16 വയസുകാരിയുടെ നേതൃത്വത്തില്‍ സമരം. പരിസ്ഥിതിയ്ക്ക് വേണ്ടി നടക്കുന്ന ചരിത്രത്തിലെ ഏറ്റവും വലിയ സമരമാണിത് എന്നാണ് വിലയിരുത്ത പെടുന്നത്. 139 രാജ്യങ്ങള്‍ പങ്കെടുക്കുന്ന സമരത്തില്‍ പ്രധാനമായും വിദ്യാര്‍ത്ഥികളാണ് രംഗത്തുള്ളത്
12. ഐഫ അവാര്‍ഡ്സിലെ വസ്ത്രത്തെ സ്വയം ട്രോളി കൊണ്ട് എത്തിയിരിക്കുക ആണ് ബോളിവുഡ് സുന്ദരി ദീപിക പദുക്കോണും ഭര്‍ത്താവ് രണ്‍വീര്‍ കപൂറും. ലാവന്റര്‍ നിറത്തിലുള്ള ഗൗണാണ് ദീപിക ധരിച്ചത്. തറ തുടക്കുന്ന മജന്ത നിറത്തിലുള്ള ചൂലുമായാണ് ദീപിക തന്റെ ലുക്ക് താരതമ്യം ചെയ്തിരിക്കുന്നത്. ഹെയര്‍ സ്‌റ്റൈലിന്റെ പേരിലാണ് രണ്‍വീറിനെ ട്രോളിയിരിക്കുന്നത്. പോണി ടെയില്‍ കെട്ടിവന്ന രണ്‍വീറോ കാര്‍ട്ടൂണ്‍ കഥാപാത്രമോ നല്ലതെന്നാണ് ദീപിക ചോദിക്കുന്നത്. ഇന്‍സ്റ്റഗ്രാം സ്റ്റാറ്റസായാണ് താരം ട്രോളുകള്‍ പങ്കു വച്ചിരിക്കുന്നത്.