വീട്ടിൽ നെല്ലിക്കാമരം നട്ടുവളർത്തിയാൽ സമ്പൽ സമൃദ്ധി വർദ്ധിക്കുമെന്നാണ് പഴമക്കാർ പറയുന്നത്. ജ്യോതിഷപ്രകാരം ഭരണി നക്ഷത്രത്തിന്റെ വൃക്ഷമായി പറയപ്പെടുന്നത് നെല്ലി മരത്തെയാണ്. തമിഴ്നാട്ടിലെ തിരുവാരൂർ- തിരുത്തുറൈ പൂണ്ടി റോഡിൽ ഏകദേശം 15 കി.മീ അകലെയായി സ്ഥിതി ചെയ്യുന്ന തിരുനെല്ലിക്കാവൽ, ചിദംബരം താലൂക്കിലെ തിരുനെൽവായിൽ കുംഭകോണത്തിനടുത്തുള്ള തിരുപ്പഴൈയാറൈ എന്ന പുണ്യക്ഷേത്രത്തിലെ ക്ഷേത്രവൃക്ഷവും നെല്ലിക്കാമരമാണ്. ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തുമ്പോൾ അവിടെയുള്ള നെല്ലിക്കാമരങ്ങളെയും പ്രദക്ഷിണം വച്ച് പ്രാർത്ഥിച്ചാൽ ദാരിദ്ര്യ ശമനം ലഭിക്കുമെന്നാണ് വിശ്വാസം. വീട്ടിൽ നെല്ലിക്കാമരം വച്ച് നിത്യവും വെള്ളമൊഴിച്ച് പോന്നാലും ഐശ്വര്യം വർദ്ധിക്കുമത്രേ.