ന്യൂഡൽഹി: അമേരിക്കയിലെ ഹൂസ്റ്റണിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കുന്ന ഹൗഡി മോദി പരിപാടിയെ വിമർശിച്ച കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ നിലപാടിനെ തള്ളി ശശി തരൂർ എം.പി. പ്രതിപക്ഷത്തെ എംപിയെന്ന നിലയിൽ നരേന്ദ്രമോദിയുടെ നയങ്ങളെയും പ്രസ്താവനകളെയും നടപടികളെയും വിമർശിക്കാനും വീഴ്ചകൾ തുറന്നുകാണിക്കാനും തനിക്ക് അവകാശമുണ്ട്. എന്നാൽ അദ്ദേഹം വിദേശ രാജ്യങ്ങളിൽ പോകുമ്പോൾ, ഇന്ത്യയെ പ്രതിനിധീകരിച്ചാണ് പോകുന്നത്. അദ്ദേഹം അപ്പോൾ സ്വീകരിക്കപ്പെടേണ്ടത് നല്ല രീതിയിലാണ്. പ്രധാനമന്ത്റിയെന്ന നിലയിൽ അദ്ദേഹത്തിന് ബഹുമാനം ലഭിക്കേണ്ടതുണ്ട്. ഇത്തരം വിമർശനം കോൺഗ്രസ് നടത്തുന്നത് നല്ലതല്ലെന്നും തരൂർ ചൂണ്ടിക്കാണിച്ചു.
മോദിയെ കുറിച്ച് വിമർശനാത്മകമായി ഒന്നും പറയാനില്ല. രാജ്യത്തിനുള്ളിൽ നടക്കുന്ന കാര്യങ്ങളിൽ മാത്രമാണ് മോദി വിമർശനം അർഹിക്കുന്നത്. അദ്ദേഹത്തിന് നിരവധി പിഴുകളുണ്ട്. നയങ്ങൾ പലതും ജനദ്റോഹപരമാണ്. അത് ആവശ്യ സമയത്ത് കോൺഗ്രസ് ഉയർത്തി കാണിക്കണം. എന്നാൽ പ്രധാനമന്ത്റിയെന്ന നിലയിൽ മോദിക്ക് എല്ലാവിധ ബഹുമാനവും നൽകണം. അത് രാജ്യത്തിന് ആവശ്യമാണെന്നും തരൂർ പറഞ്ഞു.
As an Opposition MP i have the right to criticise @narendramodi’s policies, statements, actions & inaction, & expose his failures. But when he goes abroad, he is @PMOIndia & he carries my flag. I want him to be received & treated w/ the respect due to my country’s PrimeMinister. https://t.co/cHPB4acmBd
ഹൗഡി മോദി വെറും തട്ടിപ്പാണെന്നും, മുൻകൂട്ടി സ്‌പോൺസേഡ് ചെയ്ത പരിപാടി കൊണ്ട് സംരംഭകർ ഇന്ത്യയിലേക്ക് എത്തില്ലെന്നും നേരത്തെ രാഹുൽ വിമർശിച്ചിരുന്നു. ഹൗഡി ഇന്ത്യൻ എക്കോണമി റാലിയിൽ ഓഹരി വിപണിയിലെ കുതിപ്പിനായി പ്രധാനമന്ത്റി എന്താണ് ചെയ്യുക എന്ന കാര്യം അതിശയകരമാണ് ഹൂസ്റ്റണിലെ പരിപാടി ലോകത്തിലെ ഏറ്റവും ചെലവേറിയ പരിപാടികളിലൊന്നാണ്. എന്നാൽ പ്രിയപ്പെട്ട മോദി ഇന്ത്യയെ എത്തിച്ച സാമ്പത്തിക കുഴപ്പത്തിന്റെ യാഥാർത്ഥ്യം ഒരു പരിപാടി കൊണ്ടും മറച്ചുവെക്കാനാവില്ല'' എന്നായിരുന്നു രാഹുൽ ട്വീറ്റ് ചെയ്തത്.