മുംബയ്: കാശ്മീരിലെ ജനങ്ങൾ ആറുമാസത്തിനുള്ളിൽ മോദി സർക്കാരിന്റെ തീരുമാനം അംഗീകരിച്ച് പിന്തുണയുമായി മുന്നോട്ടുവരുമെന്ന് കേന്ദ്രമന്ത്രി ജിതേന്ദ്രസിംഗ്. പാക് അധിനിവേശ കാശ്മീർ തിരിച്ച് പിടിക്കലാണ് അടുത്ത അജൻഡയെന്നും മന്ത്റി പറഞ്ഞു. കാശ്മീരിന്റെ പ്രത്യക പദവി റദ്ദാക്കിയ നടപടിയെക്കുറിച്ച് ഇന്ത്യാ ടുഡേയുടെ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. ജനാധിപത്യം കൂടുതൽ വിശാലമാകുന്നതിനോട് പ്രതിപക്ഷത്തിന് താത്പര്യമില്ലെന്നും മന്ത്റി ആരോപിച്ചു.
ഇന്റർനെറ്റ് കണക്‌ഷനേക്കാളും വലുത് മനുഷ്യ ജീവനാണ്. കാശ്മീരിലെ 200 പൊലീസ് സ്റ്റേഷനുകളിൽ 12 ഇടങ്ങളിൽ മാത്രമാണ് ജനങ്ങൾക്ക് നിയന്ത്റണമുള്ളത്.നിലവിൽ ഒരിടത്തും കർഫ്യൂ ഇല്ലെന്നും മന്ത്റി അറിയിച്ചു. സ്‌കൂളുകൾ കത്തിച്ച് നശിപ്പിക്കുന്നവരെ പിന്തുണയ്ക്കുന്നവർക്ക് സ്വാതന്ത്റ്യത്തെക്കുറിച്ച് സംസാരിക്കാൻ അവകാശമില്ലെന്നും മന്ത്റി പറഞ്ഞു. വിദേശ രാജ്യങ്ങളിൽ മക്കളെ എത്തിച്ച ശേഷമാണ് ആളുകൾ സ്വാതന്ത്റ്യത്തെക്കുറിച്ചും ജനാധിപത്യത്തെക്കുറിച്ചും സംസാരിക്കുന്നതെന്നും ജിതേന്ദ്റ സിംഗ് ആരോപിച്ചു.