കണ്ണൂർ : ചെറുപുഴയിലെ കെ കരുണാകരൻ മെമ്മോറിയൽ ട്രസ്റ്റിലെ ക്രമക്കേടുമായി ബന്ധപ്പെട്ട് അഞ്ച് കോൺഗ്രസ് നേതാക്കൾ അറസ്റ്റിൽ. റോഷി ജോസ്, കുഞ്ഞികൃഷ്ണൻ , സി.ടി. സ്കറിയ, ടി വി അബ്ദുൽ സലീം, ജെ.സെബാസ്റ്റ്യൻ എന്നിവരെയാണ് വഞ്ചനാക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തത്. കെ. കരുണാകരൻ ട്രസ്റ്റ് ഭാരവാഹികളാണ് കോൺഗ്രസ് നേതാക്കളായ അഞ്ചുപേരും.
കെ കരുണാകരന്റെ പേരിൽ ട്രസ്റ്റുണ്ടാക്കി 30 ലക്ഷം രൂപയുടെ തിരിമറി നടത്തിയെന്നതാണ് കേസ്. എട്ട് ഡയറക്ടർമാരാണ് ട്രസ്റ്റിലുണ്ടായിരുന്നത്. ഇവരുമായി പിണങ്ങിയ രണ്ട് ഡയറക്ടർമാരാണ് കേസുകൊടുത്തത്. തിരിമറിയുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ച സാഹചര്യത്തിലാണ് അറസ്റ്റ്. വിവരം.
നേരത്തെ കരാറുകാരനായ മുതുവാണിക്കുന്ന് ജോസഫിന്റെ മരണവുമായി ബന്ധപ്പെട്ടും പ്രതികൾക്കെതിരെ ആരോപണം ഉയർന്നിരുന്നു. ട്രസ്റ്റിൽ നിന്ന് ഒരു കോടി നാൽപത് ലക്ഷം രൂപ ലഭിക്കാത്തതിനെ തുടർന്നാണ് ഈ കരാറുകാരൻ ആത്മഹത്യ ചെയ്തത്. എന്നാൽൽ കരാറുകാരന്റെ ആത്മഹത്യയിൽ ഇവർക്കെതിരെ ഇപ്പോൾ അറസ്റ്റ് ഉണ്ടാകില്ലെന്ന്തളിപ്പറമ്പ് ഡിവൈ.എസ്. പി അറിയിച്ചു. നിയമോപദേസം തേടിയതിന് ശേഷമായിരിക്കും ഇതിൽ നടപടിയെടുക്കുക.