benagal-mp

ബംഗാൾ എംപിമാരുടെ നൃത്ത വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീ‌ഡിയയിൽ വെെറലാകുന്നത്. ബംഗാളിലെ ദുർഗാപൂജയോടനുബന്ധിച്ചാണ് വീ‌ഡിയോ പോസ്റ്റ് ചെയ്തത്. ദുർഗാ ദേവിയെ സ്തുതിച്ചുകൊണ്ടുള്ള നൃത്ത വീഡിയോയ്ക്ക് കമന്റുകളും ഷെയറുകളും നിറയുകയാണ്. തൃണമൂൽ ലോക്‌സഭാംഗം നുസ്രത്ത് ജഹാന്റെയും മിമി ചക്രവർത്തിയുമാണ് നൃത്തം ചെയ്യുന്നത്.

പ്രേക്ഷകർ ഏറ്റെടുത്ത വീഡിയോ യൂട്യൂബിൽ മില്യൺ വ്യൂസ് കഴിഞ്ഞ് മുന്നേറുകയാണ്. സ്ത്രീ ശക്തിയുടെ പ്രതീകമായ മാ ദുർഗയോടുള്ള ആദരസൂചകമായാണ് തൃണമുൽ എം.പിമാർ നൃത്തം ചെയ്തത്. പരമ്പരാഗത ബംഗാളി വേഷമണിഞ്ഞുകൊണ്ടായിരുന്നു നൃത്തം. ക്യാപ്റ്റൻ ടി.എം.ടി എന്ന യൂസർനെയിമിലാണ്​ വീഡിയോ യൂട്യൂബിൽ അപ് ലോഡ് ചെയ്തത്. അടുത്ത മാസം നാലുമുതൽ എട്ടുവരെയാണ് ദുർഗാപൂജ ആഘോഷങ്ങൾ നടക്കുന്നത്.