video-

വിദ്യാർത്ഥികളിൽ സ്മാർട്ട് ഫോണുകളുടെ ഉപയോഗം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന കാലമാണിത്. കുറഞ്ഞ നിരക്കിൽ ഡാറ്റയും വിലക്കുറവിൽ സ്മാർട്ട് ഫോണുകളും ലഭിക്കാൻ തുടങ്ങിയതോടെയാണിത്. മുംബൈയിൽ 16നും 22 വയസിനിടയിലുള്ള വിദ്യാർത്ഥികളിൽ നടത്തിയ സർവേയിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവന്നത്. 16നും 22നും ഇടയിലുള്ള വിദ്യാർത്ഥികൾ അശ്ലീലത്തിലേക്കും പോൺവീഡിയോയിലേക്കും വ്യാപകമായി തിരിയുന്നതായി സ്വകാര്യ സംഘം നടത്തിയ സർവേയിൽ വ്യക്തമാകുന്നു. റെസ്‌ക്യൂ റിസർച്ച് ആൻഡ് ട്രെയിനിംഗ് ചാരി​റ്റബിൾ ട്രസ്​റ്റിന്റെ മേൽനോട്ടത്തിലാണ് സർവേ നടത്തിയത്.

മുംബൈയിലെ 30 ഇംഗ്ലിഷ് മീഡിയം കോളേജിൽ നിന്നുള്ള അഞ്ഞൂറോളം വിദ്യാർഥികളിൽ സർവേ നടത്തി. കുറഞ്ഞത് 33 ശതമാനം ആൺകുട്ടികളും 24 ശതമാനം പെൺകുട്ടികളും ലൈംഗിക ബന്ധത്തിൽ ഏർപ്പെടുകയും അവരുടെ നഗ്നചിത്രങ്ങൾ ഫോണുകളിൽ പങ്കിടുകയും ചെയ്തിട്ടുണ്ട്.


കോളേജ് വിദ്യാർഥികളിൽ 40 ശതമാനവും മാനഭംഗവുമായി ബന്ധപ്പെട്ടതും അക്രമപരവുമായ വീഡിയോകൾ അവരുടെ ഫോണുകളിലും കംപ്യൂട്ടറുകളിലും ലാപ്‌ടോപ്പുകളിലും കാണുന്നു. സർവേ പ്രകാരം, ഒരു ആൺകുട്ടി ആഴ്ചയിൽ കുറഞ്ഞത് 40 മാനഭംഗ വിഡിയോകൾ കാണുന്നു. കൂടാതെ 20 ലക്ഷത്തിലധികം മാനഭംഗവുമായി ബന്ധപ്പെട്ട വീഡിയോകൾ മുംബയ് നഗരത്തിൽ ദിവസവും കാണുന്നുണ്ട്.


അശ്ലീല വിഡിയോകൾ കണ്ട ശേഷം കൂട്ടമാനഭംഗത്തിന് ആഗ്രഹം പ്രകടിപ്പിച്ചതായി 63 ശതമാനം ആൺകുട്ടികളെങ്കിലും സമ്മതിച്ചു. 25 ശതമാനം പുരുഷ വിദ്യാർത്ഥികളും അത്തരം വിഡിയോകൾ കാണുന്നത് ഈ പ്രവൃത്തി ചെയ്യാനുള്ള ആഗ്രഹത്തിന് കാരണമായതായി സമ്മതിച്ചു. 60 ശതമാനം ആൺകുട്ടികളും അശ്ലീല വിഡിയോകൾ കണ്ട ശേഷം എസ്‌കോർട്ട് സേവനങ്ങൾ ഉപയോഗിച്ചതായി സമ്മതിച്ചിട്ടുണ്ട്. മിക്ക അശ്ലീല സൈ​റ്റുകളും കാഴ്ചക്കാരെ ആകർഷിക്കുന്ന എസ്‌കോർട്ട് സേവനങ്ങളുടെ ഫ്ളാഷ് നമ്പറുകളാണ് ഇതിന് പിന്നിലെ കാരണം.


46 ശതമാനം പുരുഷ വിദ്യാർത്ഥികളും തങ്ങൾ കുട്ടികളുടെ പോൺ വിഡിയോകൾക്ക് അടിമകളാണെന്ന് അംഗീകരിച്ചു.
സർവേയ്ക്കിടെ പുറത്തുവന്ന ഞെട്ടിക്കുന്ന ഒരു ഡേ​റ്റ കുറഞ്ഞത് 10 ശതമാനം കോളേജിൽ പോകുന്ന പെൺകുട്ടികൾ ഗർഭം അലസിപ്പിക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയരാകുന്നു എന്നതാണ്. മുംബയിൽ പ്രതിമാസം 4,000 കോളേജ് പെൺകുട്ടികൾ ഗർഭം ധരിക്കുകയും ഗർഭച്ഛിദ്റത്തിന് പോകുകയും ചെയ്യുന്നുണ്ട്.

അശ്ലീലം കാണുന്നതിനെ ഒരു തരത്തിലുള്ള കാൻസറുമായാണ് മനശാസ്ത്രജ്ഞർ ബന്ധിപ്പിക്കുന്നത്. അതൊരു വ്യക്തിയുടെ അക്രമ വാസനയെ പ്രകോപിപ്പിക്കുകയും സ്ത്രീകളെ മാനഭംഗം ചെയ്യുകയോ പീഡിപ്പിക്കുകയോ ചെയ്യാൻ പ്രേരിപ്പിക്കുന്നു. ഇതിൽ നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിന് ഒരു കുടുംബത്തിലെ മുതിർന്നവർ അവരുടെ കുട്ടികളോട് കൂടുതൽ ശ്രദ്ധ ചെലുത്തണമെന്ന് മനശാസ്ത്രജ്ഞർ പറയുന്നു.