കൗമുദി ടിവിക്ക് നൽകിയ അഭിമുഖത്തെ തുടർന്ന് പ്രിയതാരം ഷെയ്ൻ നിഗത്തിനെതിരെ സോഷ്യൽ മീഡിയയിൽ നിരവധി ട്രോളുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. ചില ട്രോളുകൾ ആസ്വദിക്കുന്നുണ്ടെങ്കിലും അതിന് മറുപടിയുമായി താരം രംഗത്തെത്തി. അഭിമുഖത്തിൽ ഞാൻ പറഞ്ഞത് 80 ശതമാനം ആളുകളും ഉൾക്കൊണ്ടിട്ടുണ്ടെന്ന് ഷെയ്ൻ നിഗം പറയുന്നു.
ഒരു പക്ഷം ചേർന്ന് താൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോർമലായിട്ടുള്ള കാര്യങ്ങളെ ഞാൻ ചോദിച്ചുള്ളൂ. പിന്നെ കുറെ പേർ ചോദിച്ചു നീലച്ചടയനാണോ കഞ്ചാവാണോ എന്നൊക്കെ. അതൊക്കെ ഉപയോഗിക്കുന്നവർ ഞാൻ ചോദിച്ചതൊക്കെ ചോദിക്കുന്നുണ്ടോ? ഷെയ്ൻ ചോദിച്ചു.
ഒരു എനർജിയിൽ നിന്നാണ് നമ്മൊളൊക്കെ ഉണ്ടായത്. നീയും ഞാനും കടലും പ്രകൃതിയും എല്ലാം ഒരു എനർജിയിൽ നിന്ന് ഉണ്ടായതാണെന്ന് ചിന്തിച്ചു നോക്കണം. ബാക്കിയൊക്കെ നമ്മൾ ഉണ്ടായക്കിയ വ്യത്യാസങ്ങളാണ്. ഹിന്ദു, മുസ്ലിം,ക്രിസ്ത്യൻ ബ്ലാക്ക്, വെെറ്റ് എല്ലാം അങ്ങിനെ ഉണ്ടായതാണെന്നു ഷെയ്ൻ കൂട്ടിച്ചേർത്തു. ട്രോൾ ചെയ്യുന്നത് അവരുടെ ഫൺ ആണ് അത് താൻ ആസ്വദിക്കുന്നുണ്ടെന്നും താരം വ്യക്തമാക്കി.