pillo-bra-

കാലിഫോർണിയ: അയ്യായിരം രൂപ വില വരുന്ന തലയിണ വിപണിയിലെത്തി. എന്നാൽ ഈ തലയിണ തലയ്ക്ക് വേണ്ടിയല്ല സ്തനങ്ങൾക്ക് വേണ്ടിയാണ്. ഉറക്കത്തിനിടയിൽ മാറിടം ഇടിയുമെന്ന് പേടിയുള്ള സ്ത്രീകളെ ലക്ഷ്യമിട്ടാണ് ഈ തലയിണ അവതരിപ്പിച്ചിരിക്കുന്നത്.

ഉറങ്ങുന്ന സമയത്ത് വലുപ്പം കൂടിയ സ്തനങ്ങളുള്ളവർക്ക് സഹായകമാകുമെന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം. 4890 രൂപയാണ് ഈ തലയിണയുടെ വില. സ്ലീപ് ആൻഡ് ഗ്ലോ എന്ന കമ്പനിയാണ് ഈ തലയിണ ബ്രാ നിർമ്മിച്ചിരിക്കുന്നത്.

പെൺസുഹൃത്തുക്കൾക്ക് കൊടുക്കാനുള്ള ഏറ്റവും നല്ല സമ്മാനമെന്ന പേരിലാണ് ഈ തലയിണ വില്പനയ്ക്കുള്ളത്. സ്തനങ്ങൾക്ക് ഇടയിൽ വരുന്ന പാടുകൾഈ തലയിണയുപയോഗിച്ചാൽ കുറയ്ക്കാമെന്നാണ് കമ്പനിയുടെ അവകാശവാദം. തിളങ്ങിക്കൊണ്ട് ഉറങ്ങൂവെന്ന കുറിപ്പോടെയാണ് തലയിണ ബ്രാ പുറത്തിറങ്ങുന്നത്. ചൂടുകാലത്ത് സ്തനങ്ങൾക്ക് ഇടയിൽ ഉണ്ടാവുന്ന തിണർപ്പിന് തലയിണ ബ്രാ പരിഹാരമാകുമെന്നും അവകാശവാദമുണ്ട്.