ഹൈദരബാദ്: സ്ത്രീധനമാവശ്യപ്പെട്ട് മരുമകളെ മർദ്ദിച്ച് ചെയ്ത് റിട്ട: ഹൈക്കോടതി ജഡ്ജിയും കുടുംബവും. ഹൈദരബാദ് ഹൈക്കോടതി ജഡ്ജിയായിരുന്ന നൂട്ടി രാമമോഹന റാവുവും കുടുംബവും മരുമകളെ ക്രൂരമായി മർദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. പേരക്കുട്ടികളുടെ മുന്നിൽ വച്ചായിരുന്നു ഇവരുടെ ക്രൂരമർദ്ദനം.
ഈ വർഷം ഏപ്രിൽ 20ന് രാത്രി നടക്കുന്ന ക്രൂര മർദ്ദനത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. വാക്ക് തർക്കത്തിന് പിന്നാലെ റാവുവിന്റെ മകന്‍ മരുമകളെ അടിച്ച് സോഫയിൽ ഇടുന്നതും പേരക്കുട്ടികളുടെ മുന്നിൽ വച്ച് ഭാര്യയും റാവുവും ചേർന്ന് മകന്റെ ഭാര്യയെ മർദ്ദിക്കുന്നതും ദൃശ്യങ്ങളിൽ കാണാം.അമ്മയെ മർദ്ദനത്തിൽ നിന്ന് രക്ഷിക്കാൻ ശ്രമിക്കുന്ന പിഞ്ചുകുഞ്ഞിനെയും സിസിടിവി ദൃശ്യങ്ങളിൽ കാണാം.
2017ൽവിരമിച്ച നൂട്ടി രാമമോഹന റാവു, ഭാര്യ നൂട്ടി ദുർഗ ജയ ലക്ഷ്മി, മകൻ നൂട്ടി വസിഷ്ടക്കുമെതിരെ ഗാർഹിക പീഡനത്തിന് മരുമകൾ സിന്ധു പരാതി നല്‍കിയിരുന്നു. സ്ത്രീധനം ആവശ്യപ്പെട്ടായിരുന്നു ഗാർഹിക പീഡനമെന്നും സിന്ധു ആരോപിച്ചിരുന്നു.
സിന്ധുവിന്റെ ആരോപണങ്ങൾ സാധൂകരിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. സിനിമ കഴിഞ്ഞ് തിരിച്ച് വന്നപ്പോൾ താൻ ഉറങ്ങുന്നത് കണ്ടതോടെയാണ് ഭർത്താവ് മർദ്ദനം തുടങ്ങിയതെന്ന് സിന്ധു പരാതിയിൽ പറയുന്നു. ഭർത്താവിന്റെ മർദ്ദനം സഹിക്കാൻ കഴിയാതെ വന്നതോടെ താൻ സഹായത്തിനായി ഒച്ചവച്ചു. ഇതോടെയാണ് റിട്ട.ജഡ്ജിയും ഭാര്യയും മകനെ സഹായിക്കാൻ എത്തിയതെന്നും പരാതിക്കാരി വിശദമാക്കുന്നു.
വാതിൽതുറന്ന് പുറത്തിറങ്ങാൻ നോക്കിയതോടെ റിട്ട.ജഡ്ജിയും ഭാര്യയും മരുമകളെ സോഫയിലേക്ക് പിടിച്ചിരുത്തി മർദ്ദിക്കുകയായിരുന്നു. കഴുത്ത് മുറുക്കി കൊലപ്പെടുത്താൻ ശ്രമിക്കുന്നതും വീഡിയോയിൽ ദൃശ്യമാണ്. മറ്റൊരു വീഡിയോയിൽ കാറിൽ കയറാൻ പോകുന്ന സിന്ധുവിനെ പിന്നിൽ നിന്നെത്തി ജഡ്ജി തലയ്ക്കടിക്കുന്നതു കാണം. അപ്പോളോ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ച തന്നോട് മർദ്ദനത്തെക്കുറിച്ച് പുറത്തുപറയരുതെന്ന് ജഡ്ജി ആവശ്യപ്പെട്ടിരുന്നതായും സിന്ധു പറയുന്നു, ആശുപത്രിയിൽ നിന്ന് തന്റെ മാതാപിതാക്കളുചടെ വീട്ടിലേക്ക് പോയ സിന്ധു ഏപ്രിൽ 26ന് ഭർത്താവിനും ഭർതൃപിതാവിനും മാതാവിനുമെതിരെ കേസ് ഫയൽ ചെയ്തു. കുട്ടികളെ തിരികെവേണമെന്ന് ആവശ്യപ്പെട്ട് വീട്ടുപടിക്കൽ ധർണയും ഇരുന്നു.
— Dhanya Rajendran (@dhanyarajendran) September 20, 2019
വീട്ടിനുള്ളിൽ സ്ഥാപിച്ചിരുന്ന സിസിടിവികാമറകളിൽ നിന്നുള്ള വിവിധ വീഡിയോകളാണ് പുറത്തുവന്നത്. വീഡിയോകൾ പുറത്തുവന്നതോടെ കേസ് ശക്തമാക്കാനുള്ള തീരുമാനത്തിലാണ് പൊലീസ്. വീഡിയോ കോടതിയിൽ സമർപ്പിക്കാനുള്ള ഒരുക്കത്തിലാണ് പൊലീസ്. ഏപ്രിലിൽ തന്നെ സിസിടിവി ദൃശ്യങ്ങൾ ലഭിച്ചിരുന്നുവെങ്കിലും ഭർത്താവ് ഡൈവോഴ്സ് കേസ് നൽകിയതോടെയാണ് ഇപ്പോൾ ഇവ പുറത്തുവിട്ടത്.
206ൽ ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയായിരുന്നു രാമമോഹന റാനു, 2017ൽ മദ്രാസ് ഹൈക്കോടതി ജഡ്ജിയായാണ് വിരമിച്ചത്.