ബി.പി അഥവാ രക്തസമ്മർദ്ദമുള്ളവരുടെ എണ്ണം കൂടി വരികയാണ്. ആരോഗ്യകരമായ ജീവിതശൈലിയിലൂടെ രക്തസമ്മർദ്ദം നിയന്ത്രിക്കാം. പച്ചക്കറികൾ, പയറുവർഗങ്ങൾ, തവിടു കളയാത്ത ധാന്യങ്ങൾ, പഴങ്ങൾ എന്നിവ കഴിക്കുക. ദിവസവും അരമണിക്കൂർ നടക്കണം. ഉപ്പ് വളരെ കുറച്ച് പൊട്ടാസ്യം കൂടുതലുള്ള ഭക്ഷണം കഴിക്കാം. എണ്ണയും കൊഴുപ്പും പരമാവധി കുറയ്ക്കുക. അമിതവണ്ണം നിയന്ത്രിക്കണം.
രക്തസമ്മർദ്ദം നിയന്ത്രിക്കാൻ ചില പ്രകൃതിദത്ത വഴികൾ :
കൂവളത്തിലയും മഞ്ഞളും ചേർത്തരച്ച് രാവിലെ വെറുംവയറ്റിൽ കഴിയ്ക്കുക. രണ്ടോ മൂന്നോ സ്പൂൺ നെല്ലിക്കാനീര് ഒരു ഗ്ലാസ് വെള്ളത്തിൽ ചേർത്ത് രാവിലെ കുടിക്കുക. ഒരു ടീസ്പൂൺ സവാള നീര് ഒരു ടീസ്പൂൺ തേനുമായി കലർത്തി രണ്ടുനേരം കുടിക്കുക. രണ്ടോ മൂന്നോ വെളുത്തുള്ളി ചതച്ചത് ഒരു ഗ്ലാസ് മോരിൽ കലക്കി ദിവസം രണ്ട് നേരം കുടിക്കുക. ചെമ്പരത്തി മൊട്ട് ചേർത്ത് തിളപ്പിച്ച വെള്ളം കുടിക്കുക. കാന്താരി, ഇരുമ്പൻപുളി എന്നിവ ബി.പി നിയന്ത്രിക്കും.