shane-nigam

യുവതലമുറയിൽ ഏറെ ശ്രദ്ധേയനായിട്ടുള്ള താരമാണ് ഷെയിൻ നിഗം. അഭിനയത്തിനപ്പുറം പക്ഷംചേരാതെയുള്ള തന്റെ നിലപാടുകൾ തുറന്ന് പറഞ്ഞും താരം മലയാളി മനസുകളിൽ ഇടം നേടിയിരുന്നു. അടുത്തിടെ കൗമുദി ടിവിയ്‌ക്ക് അനുവദിച്ച അഭിമുഖത്തിൽ താരം നടത്തിയ ചില പരാമർശങ്ങൾ വ്യാപകമായ ട്രോളുകൾക്ക് കാരണമായിരുന്നു. എന്നാൽ ഈ ട്രോളുകളൊന്നും ഷെയിൻ നിഗമെന്ന വ്യക്തിയെ ബാധിക്കില്ലെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് താരമിപ്പോൾ. ട്രോളന്മാർ പൊളിയാണെന്നും ട്രോളുകൾ താൻ നന്നായി ആസ്വദിക്കാറുണ്ടെന്നും അദ്ദേഹം ഒരു സ്വകാര്യ എഫ്.എം ചാനലിനോട് വ്യക്തമാക്കി.

അഭിമുഖത്തിൽ ഞാൻ പറഞ്ഞ കാര്യങ്ങൾ ഏകദേശം 80 ശതമാനം ആളുകളും അംഗീകരിച്ചിട്ടുണ്ടെന്ന് താരം പറയുന്നു. ഒരു പക്ഷം ചേർന്ന് താൻ ഒന്നും പറഞ്ഞിട്ടില്ല. എല്ലാവരും സന്തോഷത്തോടെ ജീവിക്കൂന്ന് മാത്രമേ ഞാൻ പറഞ്ഞിട്ടുള്ളൂ. ഇന്ന് ഈ മൊമന്റിൽ നിങ്ങൾക്ക് സന്തോഷം കണ്ടെത്താൻ പറ്റാത്തത് എന്തുകൊണ്ടാണ്, അങ്ങനെ നോർമലായിട്ടുള്ള കാര്യങ്ങളെ ഞാൻ ചോദിച്ചുള്ളൂ. വളരെ കഷ്‌ടപ്പെട്ട് ബുദ്ധിമുട്ടിയാൽ മാത്രമേ ലൈഫിൽ സക്‌സസ് ആവുകയുള്ളൂ എന്ന് ചിന്തിക്കുന്ന ചില ആൾക്കാരുണ്ട്. എന്നാൽ ചെറിയ കുട്ടികളെ കണ്ടിട്ടുണ്ടോ? അവർക്ക് ജീവിതത്തെക്കുറിച്ച് ഒരു ടെൻഷനും ഇല്ല, അവർ തുള്ളിച്ചാടി നടക്കുകയാണ്. മഴയും കാർമേഘങ്ങളും ആസ്വാദിക്കുന്നു. അതിനിടയിൽ നമ്മൾക്ക് നിലനിൽപ്പിന് വേണ്ടി ചില ബുദ്ധിമുട്ടുകൾ ഉണ്ടാകുമെന്നത് സത്യമാണ്. പക്ഷേ ഇതൊന്നും അല്ല ഞാൻ പറയാൻ ഉദ്ദേശിക്കുന്നത്. നമ്മൾക്ക് ഇന്ന് ജീവിച്ചൂടേ, നാളത്തെ കാര്യം നാളെ ആലോചിക്കാം എന്നതാണ് എന്റെ ചിന്താഗതി. പിന്നെ ട്രോളുകൾ അത് അവരുടെ ഒരു ഫൺ അല്ലേ, അത് അവർ എൻജോയ് ചെയ്യട്ടേ.അവര് പൊളിക്കട്ടെ, എനിക്ക് അതുകൊണ്ട് സന്തോഷമേയുള്ളൂ. ഷെയിൻ നിഗം എന്ന ഐഡന്റിറ്റിയെ മാത്രമേ അവർക്ക് എന്തെങ്കിലും പറയാൻ പറ്റൂ, അതിനപ്പുറം ഒന്നും പറ്റില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.