accident

റിയാദ്‌: മലയാളി നഴ്‌സുമാർ സഞ്ചരിച്ച വാഹനം അപകടത്തിൽപ്പെട്ടു. റിയാദിൽ നിന്ന് അൽഖോബാർ ഖത്തീസിലെ ആശുപത്രിയിലേക്ക് മലയാളി നഴ്സുമാരുമായി പോകുകയായിരുന്ന മിനി ബസ് ട്രക്കിനു പിന്നിൽ ഇടിക്കുകയായിരുന്നു. കഴിഞ്ഞ ദിവസം രാവിലെ 10.45 ഓടെയായിരുന്നു സംഭവം. സംഭവത്തിൽ വാഹനത്തിലുണ്ടായിരുന്ന ആർക്കും പരിക്കുകൾ ഇല്ല. ബസിലുണ്ടായിരുന്ന എല്ലാവരും സുരക്ഷിതരാണ്. ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് സംശയിക്കുന്നു.

വാഹനത്തിന്റെ ഡ്രൈവറെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്. ഒരു പാലത്തിനു സമീപത്തായിരുന്നു അപകടമെന്നു നഴ്സുമാർ പറഞ്ഞു. പകരം വാഹനം എത്താതിരുന്നതിനാൽ മണിക്കൂറുകളോളം ഇവർ വഴിയിൽ കുടുങ്ങി. വൈകിട്ട് സമീപത്തെ പള്ളിയിൽ പ്രാഥമിക ആവശ്യങ്ങൾക്കു സൗകര്യമൊരുക്കി. തുടർന്ന് ആറരയോടെയാണ് കാറുകളിൽ ഖത്തീസിലേക്കു കൊണ്ടുപോയത്.