അടുത്തിടെ യൂട്യൂബിൽ ഏറെ ശ്രദ്ധ നേടിയ ഹ്രസ്വചിത്രമാണ് രചന നാരായണൻകുട്ടി നായികയായി എത്തിയ 'വഴുതന'. ഈ ചിത്രം കാണാൻ യൂട്യൂബിൽ കയറിയപ്പോൾ അതിനൊപ്പം യൂട്യൂബ് സജഷനിൽ വന്ന ഒരു ഡോക്യുമെന്ററി കണ്ട അനുഭവം പങ്കുവയ്ക്കുകയാണ് വൈക്കം സ്വദേശിയായ മസ്ഹർഷ. തന്റെ കാമുകനുമായി സ്വകാര്യ നിമിഷങ്ങൾ പങ്കുവച്ച മൈസൂർ സ്വദേശിയായ പെൺകുട്ടിയുടെ വീഡിയോ ലീക്ക് ആയതും അതുമായി ബന്ധപ്പെട്ട കാര്യങ്ങളുമാണ് 'ജാസ്മിൻ ഒഫ് മൈസൂർ' എന്ന ഡോക്യൂമെന്ററിയിൽ പ്രതിപാദിക്കുന്നത്.
താൻ ആദ്യമായി കണ്ട ലീക്ക്ഡ് സെക്സ് വീഡിയോ 'മൈസൂർ മല്ലിഗൈ' എന്ന പേരിൽ കുപ്രസിദ്ധമായ ഈ പെൺകുട്ടിയുടേതും അവളുടെ കാമുകന്റേതും ആയിരുന്നുവെന്നും മസ്ഹർഷ ഓർക്കുന്നു. എന്നാൽ തന്റെ കാമുകനുമായി പരസ്പരസമ്മതത്തോടെ പ്രണയം പങ്കുവെച്ചതിന്റെ പേരിൽ ഏറെ കഷ്ടതകളാണ് ഇരുവർക്കും അനുഭവിക്കേണ്ടി വന്നതെന്നും കുറിപ്പിന്റെ ഉടമ പറയുന്നു. ഇതോടൊപ്പം ബലാത്സംഗ വീഡിയോകൾക്ക് ഇന്ത്യയിൽ നിലനിൽക്കുന്ന മാർക്കറ്റിനെക്കുറിച്ചും കുറിപ്പിൽ ഓർമപ്പെടുത്തുന്നുണ്ട്. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് മസ്ഹർഷ അശ്ലീല വീഡിയോകളുമായി ബന്ധപ്പെട്ട തന്റെ അനുഭവങ്ങൾ പങ്കുവച്ചത്.
മസ്ഹർഷയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം ചുവടെ:
'ഇന്ന് ഒരു തുണ്ട് കാണാൻ എന്തൊക്കെ സൗകര്യങ്ങളാണ് . ടെലിഗ്രാമിലെ നൂറ് കണക്കിന് ഈറോട്ടിക് ഗ്രൂപ്പുകൾ വാട്‌സ് ആപ്പ് ഗ്രൂപ്പുകൾ .. നൂറു കണക്കിന് സൈറ്റുകൾ . ഒരിക്കൽ ഉത്തർ പ്രദേശിൽ നിന്നൊരു വാർത്ത വായിച്ചു. അവിടെ നടക്കുന്ന ബലാൽസംഗങ്ങൾ വീഡിയോ ചിത്രീകരണം കൂടി ഉദ്ദേശിച്ചുള്ളതാണ് എന്നായിരുന്നു അത് . വലിയ പണം മറിയുന്ന ബിസിനസ് ആണത്രേ ബലാൽസംഗ വീഡിയോകൾ .
വഴുതനങ്ങ വീഡിയോ കാണാൻ യൂ ട്യൂബിൽ കേറിയപ്പോ സജഷൻ വീഡിയോയിൽ ഒരു ഡോകുമെന്ററി കണ്ണിൽ പെട്ടു . ജാസ്മിൻ ഓഫ് മൈസൂർ . ഒരു മണിക്കൂർ ഉള്ള ഡോകുമെന്ററി . ആ ടൈറ്റിൽ കണ്ടായിരുന്നു കേറിയത് . അതെന്നെ 2000 കാലത്തേക്ക് കൂട്ടിക്കൊണ്ടു പോയി . അന്ന് ഇന്റർനെറ്റ് കഫെ ഒക്കെ ആയി വരുന്നേ ഉള്ളൂ . പ്രധാനമായും സി ഡി ആണ് അന്നുണ്ടായിരുന്ന മാർഗം . അങ്ങനെയാണ് എന്റെ കയ്യിൽ അക്കാലത്ത് കൗമാര യൗവ്വന കാലത്തെ ആളുകളുടെ ഇടയിൽ വലിയ കോലാഹലം ഉണ്ടാക്കിയ മൈസൂർ മല്ലിഗൈ വന്നെത്തുന്നത് . ഒരുപക്ഷേ നമ്മുടെ ഇടയിലെ ആദ്യ ലീക്ഡ് വീഡിയോ അതായിരുന്നു .
2001 ൽ മൈസൂരിലെ മലനാട് കോളേജ് ഓഫ് എഞ്ചിനീയറിങ്ങിലെ വിദ്യാർഥികൾ ആയിരുന്ന കമിതാക്കളുടെ ഹോം മെയ്ഡ് വീഡിയോ . ഒരു നൈറ്റ് വിഷൻ ക്യാമറയിൽ പകർത്തിയ മൂന്ന് ഭാഗങ്ങൾ ആയുള്ള ദൃശ്യങ്ങൾ . ആ ദൃശ്യങ്ങൾ സി ഡി യിലേക്ക് പകർത്താൻ ഒരു ലാബിൽ കാമുകൻ ഏല്പിച്ചതായിരുന്നു . അവിടുന്നാണ് അത് ലീക്ക് ആയത് . ഉള്ളത് പറഞ്ഞാൽ അത്ര പ്രണയ പൂർണമായ ഒരു ലൗ മേക്കിങ്ങ് വീഡിയോ അതിന് മുമ്പ് കണ്ടിട്ടേ ഉണ്ടായിരുന്നില്ല . പെണ്കുട്ടിയുടെ വീട്ടുകാർ രാഷ്ട്രീയത്തിലും മറ്റും പിടിയുള്ള അതിസമ്പന്ന കുടുംബം ആയിരുന്നു . അവർ ആ കാമുകനെ തല്ലി മൃതപ്രായമാക്കി . ആ പെൺകുട്ടിയെയും . അവർ പിന്നീട് രണ്ടാളും യു എസിലേക്ക് കുടിയേറി . വിവാഹിതരായി . പിന്നീട് എപ്പഴോ അവർ പിരിഞ്ഞു എന്നും കേട്ടു. അതല്ല സിഡ്നിയിലേക്ക് പോവുകയും അവർ ഭാര്യ ഭർത്താക്കന്മാർ ആയി ഇപ്പോഴും സുഖമായി ജീവിക്കുന്നു എന്നും കേട്ടു.എന്തായാലും വഴുതനയും ജാസ്മിനും എങ്ങനെ ഒരേ നുകത്തിൽ യൂ ട്യൂബ് കെട്ടി എന്നെനിക്ക് മനസ്സിലായിട്ടില്ല . പക്ഷെ പഴേ ഓർമകളിലേക്ക് എന്നെ അത് കൂട്ടി കൊണ്ടുപോയി . 90 കളിലെ കുട്ടികൾ ഉണ്ടെങ്കി ഇവിടെ വരവ് വക്കൂ.'