mala-parvathy

വനിതാ സംഘടനയായ ഡബ്ല്യു.സി.സി വന്നതിനു ശേഷം മലയാള സിനിമയിൽ സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടുവെന്നാണ് പലരുടെയും അഭിപ്രായമെന്ന് നടി മാലാ പാർവതി. ഡബ്ല്യു.സി.സിയുടെ വരവിന് ശേഷം സിനിമാ സെറ്റിലേക്ക് തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആൾക്കാർ പറയുന്നത് താൻ കേട്ടിട്ടുണ്ടെന്ന് പാർവതി പറയുന്നു. കൗമുദി ടിവിയുടെ സ്ട്രെയിറ്റ് ലൈൻ അഭിമുഖ പരിപാടിയിലായിരുന്നു പാർവതി മനസു തുറന്നത്.

പാർവതിയുടെ വാക്കുകൾ-

ഡബ്ല്യു.സി.സി വന്നതിനു ശേഷം പൊതുവെ ആൾക്കാര് പറയുന്നത് സ്വാതന്ത്ര്യം നഷ്‌ടപ്പെട്ടുവെന്നാണ്. സെറ്റിലൊക്കെ തമാശ പറയാനും സ്വതന്ത്രമായി ഇടപെടാനുമൊക്കെയുള്ള ധൈര്യം ഇല്ല എന്ന് പൊതുവെ ആൾക്കാര് പറയുന്നതൊക്കെ ഞാൻ കേട്ടിട്ടുണ്ട്. ഡബ്ല്യു.സി.സിയിൽ ഞാനില്ല. എന്നാൽ എന്നെ ആൾക്കാർ ഡബ്ല്യു.സി.സിയിൽ ഉണ്ടെന്നാണ് വിശ്വസിക്കുന്നത്. അയ്യോ ദേ ഡബ്ല്യു.സി.സി വന്നു എന്നൊക്കെ എന്നെ കാണുമ്പോൾ ചിലർ പറയാറുണ്ട്. ദിലീപ് വിഷയത്തിൽ ഞാനെടുത്ത സ്‌റ്റാന്റ് കാരണമാണ് എന്നെ ഡബ്ല്യു.സി.സിയിൽ ഉൾപ്പെടുത്താത്തതെന്നാണ് ഞാൻ വിശ്വസിക്കുന്നത്. ഒരു ചാനൽ ചർച്ചയിൽ എന്നോടാണ് ആദ്യം അതേകുറിച്ച് ചോദിച്ചത്. എനിക്ക് അറിയാത്ത കാര്യത്തെ കുറിച്ച് പോയിന്റ് ചെയ്‌ത് സംസാരിക്കാൻ പറ്റാത്തതു കൊണ്ടാണ് ഞാൻ ആ നിലപാട് എടുത്തത്. ദിലീപ് വിഷയത്തിൽ അന്നെടുത്ത നിലപാടിൽ തന്നെയാണ് ഇപ്പോഴുമുള്ളത്. അതിനൊരു മാറ്റവുമില്ല. സീനിൽ ഉണ്ടായിരുന്ന ആളാണെങ്കിൽ നമ്മൾ അത് ചർച്ച ചെയ്യില്ല. എന്നാൽ സീനിലില്ലാത്ത ആളെയാണ് നമ്മൾ ചർച്ച ചെയ്യുന്നത്.

അഭിമുഖത്തിന്റെ പൂർണരൂപം-