snake-master

സാഹസികതയ്ക്കും, വിജ്ഞാനത്തിനും പ്രാധാന്യം നൽകി കൗമുദി ടി. വി. ആരംഭിച്ച സ്‌നേക്ക് മാസ്റ്റർ 500 എപ്പിസോഡിന്റെ നിറവിൽ. പ്രേക്ഷകരെ സാഹസിക കാഴ്ചകൾ കൊണ്ട് വിസ്മയിപ്പിച്ച വാവ സുരേഷ് ഇന്ന് പ്രേക്ഷകർക്കായി പുതിയൊരു കാഴ്ച വിരുന്നാണ് സമ്മാനിക്കുന്നത്. രാവിലെ തന്നെ വാവയ്ക്ക് കാൾ എത്തി. പറമ്പിൽ പണി ചെയ്ത് കൊണ്ടിരുന്ന പണിക്കാരാണ് വിളിച്ചത്. ഒരു കമുകിന് മുകളിൽ രണ്ട് വലിയ മൂർഖൻ പാമ്പുകൾ. സ്ഥലത്ത് എത്തിയ വാവ കമുകിന് മുകളിലിരിക്കുന്ന മൂർഖൻ പാമ്പുകളെ കണ്ടു. കമുകിനെ ചുറ്റി നിറയെ കുരുമുളക് വള്ളികൾ പടർന്ന് കിടക്കുന്നു. പെട്ടെന്നാണ് ആ കാഴ്ച. കുരുമുളക് വള്ളികൾക്കിടയിൽ ഒരു അണലി. കമുകിന് മുകളിൽ മൊത്തം മൂന്ന് പാമ്പുകൾ. പാമ്പുകളെ പിടികൂടാൻ കുറച്ച് ബുദ്ധിമുട്ടേണ്ടി വരും. അതു മാത്രമല്ല മൂർഖൻ പാമ്പുകൾ ഇതിനിടയിൽ അണലിയെ ആക്രമിക്കുമോ? കാണുക, ആകാംഷ നിറഞ്ഞ സ്‌നേക്ക് മാസ്റ്ററിന്റെ ഈ എപ്പിസോഡ്.

വീഡിയോ