vagina-museum

ലണ്ടൻ: ലോകത്തിനെ തന്നെ ആദ്യ യോനി മ്യൂസിയം ലണ്ടനിൽ ആരംഭിക്കുന്നു. യോനിയെക്കുറിച്ചുള്ള സംശയങ്ങൾ മാറ്റാനും തെറ്റിദ്ധാരണകൾ നീക്കനാനുമാണ് മ്യൂസിയം തുറക്കുന്നത്. ഐസ്ലാൻഡിൽ ലിംഗത്തിന് വേണ്ടി മ്യൂസിയം നിർമ്മിച്ചതിൽ നിന്നാണ് യോനി മ്യൂസിയം എന്ന ആശയത്തിലേക്കെത്തിയതെന്ന് സ്ഥാപക ഫ്ലോറന്‍സ് ഷെന്റെർ പറയുന്നു. 44.39 ലക്ഷം രൂപ ചെലവിലാണ് മ്യൂസിയം നിർമ്മിച്ചത്.

ഇതിന് വേണ്ടി ക്രൗഡ് ഫണ്ടിംഗ് രീതിയിലൂടെ പണം സ്വരൂപിച്ചത്. ഇത്രയധികം പണം ഈ ആവശ്യത്തിലേക്ക് ലഭിക്കുമെന്ന് കരുതിയിരുന്നില്ല. എന്നാൽ ആളുകളിൽ നിന്ന് ലഭിച്ചത് മികച്ച പ്രതികരണമാണെന്ന് മ്യൂസിയം മാനേജർ സോയി വില്യംസ് പറയുന്നു. നവംബർ 16നാണ് മ്യൂസിയം തുറക്കുക. ലണ്ടനിലേത് ഒരു താല്‍ക്കാലിക മ്യൂസിയമാണ്. സ്ഥിരമായ ഒരിടം മ്യൂസിയത്തോടുള്ള ആളുകളുടെ പ്രതികരണം മനസ്സിലാക്കിയ ശേഷം തീരുമാനിക്കുമെന്ന് ഫ്ലോറൻസ് പറഞ്ഞു.

യോനിയെക്കുറിച്ചുള്ള ബോധവൽക്കരണമാണ് പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീ ശരീരത്തെ കുറിച്ചും യോനിക്കുറിച്ചും അബദ്ധധാരണകളാണ് സമൂഹത്തിൽ നിലനിൽക്കുന്നത്. ഇത് പ്രദർശിപ്പിച്ച് ബോധവൽക്കരണം നടത്താതെ ഇത്തരം തെറ്റിദ്ധാരണകൾ മാറില്ലെന്നും ഫ്ലോറൻസ് പറയുന്നു യോനിയെ സംബന്ധിച്ച വിജ്ഞാനപ്രദമായ പരിപാടികളും നാടകങ്ങളും മ്യൂസിയത്തിൽ ഉണ്ടാകുമെന്നും അറിയിച്ചിട്ടുണ്ട്.