abdullakutty-

കോൺഗ്രസിൽ നിന്നും അടുത്തിടെ ബി.ജെ.പിയിലേക്ക് കൂടുമാറിയ എ.പി. അബ്ദുള്ളക്കുട്ടി പാല ഉപതെരിഞ്ഞെടുപ്പിൽ ബി.ജെ.പി സ്ഥാനാർത്ഥിയ്ക്കായി വോട്ട് അഭ്യർത്ഥിച്ച് മണ്ഡലത്തിൽ എത്തിയിരുന്നു. രണ്ട് മൂന്ന് ദിവസം പാലായിൽ പ്രചാരണത്തിനിറങ്ങിയപ്പോഴുണ്ടായ അനുഭവങ്ങൾ ഫേസ്ബുക്കിൽപങ്കുവയ്ക്കുകയാണ് അദ്ദേഹം. പാലായിലൂടെ സഞ്ചരിച്ചപ്പോൾ നീണ്ട അമ്പത്തിരണ്ട് വർഷക്കാലം തുടർച്ചയായി ജയിച്ചു കയറിയിട്ടും കെ.എം.മാണി സ്വന്തം മണ്ഡലത്തിൽ കാര്യമായ വികസന പ്രവർത്തനങ്ങളൊന്നും നടത്തിയതായി തനിക്ക് കാണാൻ കഴിഞ്ഞില്ലെന്ന് അദ്ദേഹം അഭിപ്രായപ്പെടുന്നു. മോദി സർക്കാർ അധികാരമേറ്റ ശേഷം ലഭിച്ച ഫണ്ടുപയോഗിച്ചാണ് പാലായിൽ പല പദ്ധതികളും നടപ്പിലാക്കിയതെന്ന് അഭിപ്രായപ്പെടുന്ന അദ്ദേഹം ആ പദ്ധതികളുടെ പേരു വിവരങ്ങളും ഫേസ്ബുക്ക് പോസ്റ്റിൽ ചേർത്തിട്ടുണ്ട്.

പാലായിലെ വോട്ട്ബാങ്കിൽ നിർണായക സ്വാധീനമുള്ള റബർ കർഷകർക്ക് വേണ്ടി ആശ്വാസ നടപടികൾ കൈക്കൊണ്ടത് മോദി സർക്കാരാണെന്നും വിദേശത്തുനിന്നുള്ള റബറിന്റെ ഇറക്കുമതി ചുങ്കം മൂന്നിരട്ടിയാക്കി വർദ്ധിപ്പിച്ചത് കർഷകർക്ക് വേണ്ടിയാണെന്നും ചൂണ്ടിക്കാട്ടുന്നു. കെ.എം.മാണിയുടെ മരണത്തോടെ പാർട്ടിയിൽ തമ്മിലടി രൂക്ഷമായിട്ടുണ്ട്. ശബരിമലവിശ്വാസികളോട് ഇടതു സർക്കാർ കാട്ടിയ ക്രൂരതകളും തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും എന്ന വിശ്വാസമാണ് ബി.ജെ.പി നേതാവായ അബ്ദുള്ളകുട്ടിക്കുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം

പാല ഉപ തെരഞ്ഞെടുപ്പിൽ
രണ്ട് മൂന്ന് ദിവസം പ്രചരണത്തിന് ഞാനും ചെന്നിരുന്നു
NDA സ്ഥാനാർത്ഥി . N. ഹരിക്കവേണ്ടി ചിട്ടയാർന്ന പ്രവർത്തനത്തിലൂടെ
കടുത്ത ത്രികോണ മത്സരത്തിന്റെ
പ്രതീതി ഉണ്ടാക്കാൻ കഴിഞ്ഞിട്ടുണ്ട്

KM മാണി 52 വർഷം തടർച്ചയായി
ജയിച്ച മണ്ഡലത്തിൽ
ഒരു ഓട്ടപ്രദക്ഷിണം
നടത്തിയപ്പോൾ ഒരു കാര്യം
പ്രകടമാണ്
കാര്യമായ വികസന മുന്നേറ്റങ്ങൾ ഒന്നും കാണാൻ ഇല്ല

ഏറ്റവും പ്രദ്ധേയമായ പദ്ധതികളും
ഫണ്ടും കേന്ദ്ര സർക്കാറിൽ നിന്ന്
ഈയ്യിടെ (മോദി സർക്കാർ )കിട്ടിയതാണ്

ഗ്രീൻ ടൂറിസത്തിന് 90 കോടി
റോഡുകൾക്ക് 60 കോടി
സർക്കാർ ആശുപത്രിക്ക് 20 കോടി
ഐ.ഐ.ഐ. ടി ക്ക് 200 കോടി
തുടങ്ങി ഏകദേശം 600 കോടിയിൽ
പരം തകയുടെ
വികസന പ്രവത്തനങ്ങൾ നടന്നതല്ലാതെ
മറ്റൊന്നും കാര്യമായി കാണുന്നില്ല

പിന്നെ റബർ ഉൾപ്പെടെ കാർഷിക രംഗത്തെ
പ്രതിസന്ധിക്ക്
ഗോളബലൈസേഷന്റെ യുഗത്തിന്റെ
കാരണങ്ങളുണ്ടെങ്കിലും
NDA സർക്കാർ വന്നയുടൻ
റബറിന്റെ മാത്രം ഇറക്കുമതി ചുങ്കം
മൂന്ന് ഇരട്ടിയാക്കി നിയന്ത്രിച്ചത്
മുഖ്യചർച്ച യായിട്ടുണ്ട്...

മാണി സാർ മരിച്ചതോടെ
കേരള കോൺഗ്രസ്സ് തമ്മിലടി തുടങ്ങി
സ്വന്തം സ്ഥാനാർത്ഥിക്ക്
ചിഹ്നം പോലും
ഇല്ല
ഞാനൊരു കുടുംബയോഗത്തിൽ
പറഞ്ഞത്
ഇങ്ങനെയാണ് " ഹേ യു' ഡി യെഫെ നിങ്ങൾക്ക് പറ്റിയ ചിഹ്നം കൈതച്ചക്കയല്ല
കഴുതാണ്."

NDA യുടെ കുടുംബയോഗക്കളിൽ നല്ല പങ്കാളിത്തം ഉണ്ടായിരുന്നു

മുഖ്യൻ പിണറായി വിജയനോട് പ്രത്യേകിച്ചും
LDFeനാട് വിശേഷിച്ചും
ജനവികാരം എങ്ങും ദൃശ്യമാണ്

പ്രത്യേകിച്ച് ശബരിമല വിശ്വാസികളോട്
സർക്കാർ കാട്ടിയ ക്രൂരതകൾ...

ഈ മണ്ഡലത്തിൽ വോട്ടർമാരിൽ മത
വിശ്വാസികളെ നോക്കിയാൽ
അയ്യപ്പ ഭക്തന്മാർക്കാണ് ഭൂരിപക്ഷം...

കൂടാതെ
നരേന്ദ്ര മോദിയുടെ നന്മയുടെ
രാഷ്ട്രീയ പാലയിലും ചെറിയ ചലനങ്ങൾ ഉണ്ടാക്കി തുടങ്ങി

പാല രൂപത ഇറക്കിയ ഇടയലേഖനത്തിൽ
300 ലധികം വരുന്ന കേന്ദ്ര സർക്കാറിന്റെ
ജനക്ഷേ പദ്ധതികൾ ലളിതമായി വിശ്വാസികൾക്ക് വിവരിച്ചു നൽകി എന്ന് മാത്രമല്ല
ക്രൈസ്തവ സഭ ആസ്കീമുകളുടെ
പ്രചാരകരാണ് അതിൽ ചേരാൻ ആഹ്വാനം ചെയ്യുന്നു
എന്നത് മാത്രം മതി BJP സർക്കാറിനുള്ള അംഗീകാരം...
ചരിത്രത്തിലാദ്യമായി കൃഷിക്കാരന്റെ എക്കൗണ്ടിൽ 6000 രൂപ കിട്ടി.
കർഷക സിദ്ധാന്തകാരനായ
മാണിസാറിന്റെ
ആത്മാവ് പോലും BJP മുന്നണിക്ക്
വേണ്ടി പ്രാർത്ഥിക്കും...
ഇതെക്കെയാണ് പാലയിലെ അനുഭവങ്ങൾ...