kappan

കെ.വി ആനന്ദ് സംവിധാനം ചെയ്ത സൂര്യയും മലയാളത്തിന്റെ മഹാനടൻ മോഹൻലാലും ചേർന്ന് അഭിനയിച്ച കാപ്പാൻ വിജയകരമായി പ്രദർശനം തുടരുകയാണ്. ചിത്രത്തിൽ പ്രധാനമന്ത്രിയുടെ റോളിലെത്തുന്ന മോഹൻലാലിന്റെ ബോഡിഗാർഡായിട്ടാണ് സൂര്യ ചിത്രത്തിൽ അഭിനയിക്കുന്നത്. എന്നാൽ കാപ്പാൻ കണ്ടതിനുശേഷം മോഹൻലാൽ ആരാധകർ അത്ര തൃപ്തിയിലല്ല. മലയാളത്തിന്റെ നടനവിസ്മയത്തെ അത്ര പ്രാധാന്യമില്ലാത്ത റോളിലേക്ക് അഭിനയിപ്പിച്ചതിനെയാണ് ലാൽ ആരാധകർ എതിർക്കുന്നത്. ക്ലീഷെ റോളിൽ പോയി തല വെച്ചിട്ട് അണ്ണന്റെ വിശാല മനസ്‌കതയാണെന്ന് കരുതി സമാധാനിക്കാൻ തനിക്കാവില്ലെന്ന പരാതിയുമായി ഫേസ്ബുക്കിൽ പോസ്റ്റിട്ട മോഹൻലാൽ ആരാധകന്റെ ഫേസ്ബുക്ക് പോസ്റ്റ് സിനിമാലോകത്ത് ചർച്ചയാവുകയാണ്. ജേക്കബ് ഊരാളി എന്ന ഫേസ്ബുക്ക് പ്രൊഫൈലിലാണ് ഇത്തരത്തിൽ ഒരു പോസ്റ്റ് വന്നിട്ടുള്ളത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണരൂപം
മോഹൻലാലിനെ പോലെ കരിയറിൽ നായകനായി സായാഹ്നത്തിൽ നിൽക്കുന്ന എന്നാൽ വളരെ ഡിമാന്റിംഗ് ആയ ഒരാൾ ചൂസ് ചെയ്യുന്ന റോൾ ഒന്നുകിൽ ബോക്സ് ഓഫീസ് പൊട്ടൻഷ്യൽ വേണം അല്ലെങ്കിൽ അഭിനയ പ്രധാന്യം വേണം
അല്ലാതെ ഇതു രണ്ടുമില്ലാതെ നാസർ ഒക്കെ തമിഴ് നാടിൽ ചെയ്യുന്ന ക്ലീഷെ റോളിൽ പോയി തല വെച്ചിട്ട് അണ്ണന്റെ വിശാല മനസ്‌കതയാണു എന്നു സമാധാനിക്കാൻ മാത്രം എന്റെ മനസ്സിനു വലുപ്പമില്ല..അങ്ങനത്തെ ഒരു ആരാധകനും അല്ല..... മോഹൻലാലിന്റെ റേഞ്ചും പൊട്ടൻഷ്യലും ഒക്കെ കണ്ടു വളർന്നതാ നമ്മളും...

ലൂസിഫറിലെ പികെ രാംദാസിന്റെ റോളിൽ രജിനീകാന്തിനെയൊ കമൽഹാസനെയൊ വിളിച്ചാൽ വന്നു അഭിനയിക്കുമായിരിക്കും അല്ലെ..
അതോ വന്നഭിനയിച്ചില്ലെങ്കിൽ അവർ വിശാലാമനസ്‌കരല്ല എന്നാണൊ പറയുക

തമിഴ്മക്കളുടെപ്രിയതാരം സൂര്യയും മലയാളികളുടെ സ്വന്തം നടനവിസ്മയം മോഹൻലാലും ഒന്നിച്ചെത്തുന്ന കെവി ആനന്ദ് സംവിധാനം ചെയ്ത ഏറ്റവും പുതിയ ചിത്രമാണ് കാപ്പാൻ.ക്കഴിഞ്ഞ ദിവസമായിരുന്നു ചിത്രത്തിന്റെ റിലീസ്. .

പ്രധാനമന്ത്രി ചന്ദ്രകാന്ത് വർമ്മയായി എത്തിയ മോഹൻലാലിനെ ജനങ്ങൾ ഇരുകൈയ്യും നീട്ടിയാണ് സ്വീകരിച്ചത്. ചിത്രത്തിൽ കമാൻഡോയായി എത്തുന്നത് സൂര്യയാണ്. റിലീസിന് മുന്നോടിയായി ഫ്ളക്സുകളും കട്ടൗട്ടുകളും ഒഴിവാക്കിയ കേരളത്തിലെ സൂര്യ ഫാൻസുംകൈയ്യടിനേടിയിരുന്നു.ഇപ്പോഴിതാ മോഹൻലാൽ ആര്ധകൻ സോഷ്യൽമീഡിയയിൽ എഴുതിയ കുറിപ്പ് വൈറലാകുകയാണ്.