bects-global

 നവ സംരംഭകർക്ക് ഫ്രാഞ്ചൈസി സ്വന്തമാക്കാം, മികച്ച വരുമാനവും നേടാം

കൊച്ചി: സമ്പദ്‌വളർച്ചയ്ക്ക് ഉണർവേകാനും പുതുസംരംഭകരെ പ്രോത്‌സാഹിപ്പിക്കാനുമായി ഒട്ടേറെ ഉത്തേജക പദ്ധതികളാണ് കേന്ദ്രസർക്കാർ തുടർച്ചയായി പ്രഖ്യാപിക്കുന്നത്. ഈ അവസരത്തിൽ ബിസിനസ് രംഗത്ത് ചുവടുറപ്പിക്കാൻ ശ്രമിക്കുന്ന നവ സംരംഭകർക്ക് മികച്ച വരുമാനം സ്വന്തമാക്കാനുള്ള വഴികൾ തുറക്കുകയാണ് ബെക്‌റ്റ്സ് ഗ്ളോബൽ പ്രൈവറ്റ് ലിമിറ്റഡ്.

സംരംഭകർക്ക് അന്തർദേശീയ നിലവാരത്തിലുള്ള ബിസിനസ് അവസരമാണ്, ഐ.എസ്.ഒ സർട്ടിഫൈഡ് എജ്യൂക്കേഷണൽ കൺസൾട്ടിംഗ് കമ്പനിയായ ബെക്‌റ്റ്‌സ് ഗ്ളോബലിന്റെ ഫ്രാഞ്ചൈസി നേടുന്നതിലൂടെ ലഭിക്കുക. എല്ലാ വിഭാഗം ജനങ്ങൾക്കും ഉപകാരപ്രദമായ ഒട്ടനവധി സേവനങ്ങളാണ് ഒരുകൂടക്കീഴിൽ ബെക്‌റ്റ്‌സ് ഫ്രാഞ്ചൈസി ഔട്ട്‌ലെറ്റിലൂടെ ലഭ്യമാക്കുന്നതെന്ന് ചെയർമാനും മാനേജിംഗ് ഡയറക്‌ടറുമായ കെ.എം. തോമസ് പറഞ്ഞു. ഇത്, സംരംഭകർക്ക് മികച്ച വരുമാനം നേടാൻ സഹായിക്കും.

കേരളത്തിൽ ആയിരത്തോളം പഞ്ചായത്തുകളുണ്ട്. ഓരോ പഞ്ചായത്തിലും രണ്ടുവീതം ഫ്രാഞ്ചൈസികൾ അനുവദിക്കുകയാണ് ബെക്‌റ്റ്‌സ് ഗ്ളോബലിന്റെ ലക്ഷ്യം. ഫ്രാഞ്ചൈസി നേടുന്ന സംരംഭകർക്ക് ഇതുവഴി മാന്യമായ ലാഭം നേടാനാകും. സ്വന്തം കൈപ്പിടിയിൽ ഒതുങ്ങുന്ന സംരംഭം, എക്‌സ്‌ക്ളൂസീവ് ആയ ഒട്ടനവധി സേവനങ്ങൾ, മികച്ച സേവനത്തിലൂടെ ഉയർന്ന വരുമാനം, അന്താരാഷ്‌ട്ര നിലവാരത്തിലുള്ള ഒട്ടേറെ ബിസിനസ് അവസരങ്ങൾ തുടങ്ങിയ സവിശേഷതകളുമുണ്ട്.

പല കമ്പനികളുടെയും എക്‌സ്‌ക്ളൂസീവ് ഹബ്ബുകളും ഏജന്റും സബ് ഏജന്റും ഡീലറും ഡിസ്‌ട്രിബ്യൂട്ടറും ആയിരിക്കും ഫ്രാഞ്ചൈസി. ഇതും മികച്ച വരുമാനം നേടിത്തരും. ഫ്രാഞ്ചൈസി ഫീസ് 1.20 ലക്ഷം രൂപയാണ്. എന്നാൽ, പ്രത്യേക ഓഫറിലൂടെ ഇത് 60,000 രൂപയ്‌ക്ക് നേടാം (ജി.എസ്.ടി പുറമേ). ഫ്രാ‌ഞ്ചൈസി എടുക്കാൻ താത്പര്യമുള്ളവർ എറണാകുളത്ത് ഇടപ്പള്ളിയിൽ ലുലുമാളിന് സമീപം കുരീക്കൽ ബിൽഡിംഗ്സിലുള്ള ബെക്‌റ്റ്‌സ് ഗ്ളോബലിന്റെ രജിസ്‌റ്റേഡ് ഓഫീസിൽ എത്തണം. രാവിലെ 9 മുതൽ വൈകിട്ട് 6.30വരെയാണ് ഓഫീസ് സമയം. ഫോൺ : 092078 12555

സേവനങ്ങൾ, അവസരങ്ങൾ

സംരംഭകർക്ക് മികച്ച വരുമാനവും പൊതുജനങ്ങൾക്ക് തങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ മികച്ച അവസരവുമാണ് ബെക്‌റ്റ്‌സ് ഗ്ളോബലിന്റെ ഫ്രാഞ്ചൈസി സമ്മാനിക്കുക.

 ഓരോ പഞ്ചായത്തിലും ബെക്‌റ്റ്‌സ് ഗ്ളോബലിന്റെ രണ്ടുവീതം ഫ്രാഞ്ചൈസിൽ അഥവാ ഔട്ട്‌ലെറ്റുകളാണ് ആസൂത്രണം ചെയ്‌തിരിക്കുന്നത്.

 അക്ഷയ കേന്ദ്രങ്ങൾക്ക് സമാനമായ ജനസേവനങ്ങൾ ഇവിടെ ലഭ്യമാക്കും. അക്ഷയയിൽ ഇല്ലാത്ത നിരവധി ജനോപകാരപ്രദമായ എക്‌സ്‌ക്ളൂസീവ് സേവനങ്ങളും ഉപഭോക്തൃ സൗഹാർദ്ദമായി ലഭ്യമാക്കും.

 എജ്യൂക്കേഷൻ/ലേണിംഗ് ആപ്പുകൾ: ഒന്നുമുതൽ 12-ാം ക്ളാസ് വരെ പഠിക്കുന്നവർക്ക് പഠനം സുഗമമാക്കുന്ന ആപ്പ് ലഭ്യമാക്കും. സ്‌റ്റേറ്ര്, ഐ.സി.എസ്.ഇ., സി.ബി.എസ്.ഇ വിദ്യാർത്ഥികൾക്കുള്ള ആപ്പ് ലഭ്യമാണ്.

 കോച്ചിംഗ് ആപ്പ്: നീറ്റ്, എൻജിനിയറിംഗ്, പി.ജി (മെഡിക്കൽ - എം.ഡി., എം.എസ്)., പി.എസ്.സി, ബാങ്ക് കോച്ചിംഗ് ആപ്പുകൾ ലഭിക്കും.

 നഴ്‌സുമാർക്ക് വിദേശത്ത് ജോലി നേടാൻ സഹായകമായ ഐ.ഇ.എൽ.ടി.എസ് തുടങ്ങിയ പരീക്ഷകൾ വിജയിക്കാനാവശ്യമായ സഹായം നൽകും.

 ഷോർട്ട് ടൈം കോഴ്‌സ്: സ്‌കൂളുകളിലേക്കും എൻജിനിയറിംഗ്/നീറ്റ്/ആനിമേഷൻ തുടങ്ങിയ വൈവിദ്ധ്യമാർന്ന കോഴ്‌സുകളിലേക്കും പ്രവേശനം നേടാൻ ഔട്ട്‌ലെറ്റിലൂടെ കഴിയും. ഡിസ്‌കൗണ്ടഡ് നിരക്കിൽ പ്രവേശനം നേടാം. ഇതുവഴി ഇൻസ്‌റ്റിറ്റ്യൂട്ടുകൾ നൽകുന്ന ആനുകൂല്യങ്ങൾ ബെക്‌റ്റ്‌സ് ഗ്ളോബൽ ഫ്രാഞ്ചൈസികളുമായി പങ്കുവയ്‌ക്കും.

 വിദേശത്ത് മെഡിക്കൽ അഡ്‌മിഷനും വിദേശ യൂണിവേഴ്‌സിറ്റികളിൽ പഠിക്കാനുള്ള അഡ്‌മിഷനും ഔട്ട്‌ലെറ്റിലൂടെ നേടാം.

 വിദേശ ഇമിഗ്രേഷൻ സേവന നടപടികൾ 2020 ജനുവരിയിൽ ആരംഭിക്കും.

 ഇന്ത്യയ്ക്കകത്തെ സർവകലാശാലകളിൽ കുറഞ്ഞ ഫീസ് നിരക്കിൽ പഠിക്കാൻ അഡ്‌മിഷൻ നേടാം.

 മികച്ച പ്ലേസ്‌മെന്റ് സെല്ലുകളുള്ള ഇൻസ്‌റ്റിറ്ര്യൂട്ടുകളിൽ പ്രവേശനം നേടാം.

 ഏൺ വൈൽ യു ലേൺ: പഠനത്തോടൊപ്പം തന്നെ ഇന്റർനെറ്ര് അധിഷ്‌ഠിത ജോലി ചെയ്‌ത് പ്രതിമാസം 15,000 രൂപവരെ നേടാനുള്ള ട്രെയിനിംഗ് ലഭ്യമാക്കുന്നു.

 ഇൻസ്‌റ്റ്യൂഷണൽ സ്‌റ്റാഫിംഗ്: ഫ്രാ‌ഞ്ചൈസികൾക്ക് പഞ്ചായത്തിൽ നിന്നുതന്നെ ഉദ്യോഗാർത്ഥികളെ കണ്ടെത്താം.

 ഇൻസ്‌റ്റിറ്റ്യൂഷണൽ ബ്രാൻഡിംഗ്: ദിനപത്രങ്ങൾ, ടിവി., റെയിൽവേ സ്‌റ്റേഷനുകൾ തുടങ്ങിയ ഇടങ്ങളിൽ പരസ്യം ചെയ്യാൻ സഹായിക്കുന്നു.