news

1. വട്ടിയൂര്‍ക്കാവില്‍ മത്സരിക്കാന്‍ ഇല്ല എന്ന് കുമ്മനം രാജശേഖരന്‍. മത്സരിക്കാന്‍ ആഗ്രഹം ഉണ്ട് എന്ന് ആരോടും പറഞ്ഞിട്ടില്ല. ജില്ലാ കമ്മിറ്റി പറഞ്ഞതില്‍ തീരുമാനം എടുക്കേണ്ടത് പാര്‍ട്ടി ആണ്. പുതിയ ആളുകള്‍ വരട്ടെ എന്നും കുമ്മനം. വട്ടിയൂര്‍ക്കാവില്‍ ബി.ജെ.പിക്ക് വിജയസാധ്യത ഉണ്ട്. പാര്‍ട്ടി ചോദിച്ചാല്‍ നിലപാട് അറിയിക്കും എന്നും കുമ്മനം കൂട്ടിച്ചേര്‍ത്തു.




2. അതേസമയം, ആരുടെയും സ്ഥാനാര്‍ത്ഥിത്വം ചര്‍ച്ച ചെയ്തിട്ടില്ല എന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ ശ്രീധരന്‍ പിള്ള. കുമ്മനത്തിന് മത്സരിക്കാന്‍ താത്പര്യം ഇല്ല എന്ന കാര്യം തനിക്ക് അറിയില്ല. കുമ്മനം മികച്ച സാധ്യത ഉള്ള സ്ഥാനാര്‍ത്ഥി. പുതിയ മുഖങ്ങള്‍ക്കും പഴയ മുഖങ്ങള്‍ക്കും തിരഞ്ഞെടുപ്പില്‍ ഇടമുണ്ടാകും. വിജയസാധ്യത നോക്കി പാര്‍ട്ടി സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കും എന്നും ശ്രീധരന്‍ പിള്ളയുടെ പ്രതികരണം.
3. വട്ടിയൂര്‍ക്കാവില്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കണം എന്ന് ബി.ജെ.പി ജില്ലാ കമ്മിറ്റി നേരത്തെ പറഞ്ഞിരുന്നു. വട്ടിയൂര്‍ക്കാവ് മണ്ഡലം കമ്മിറ്റി നിര്‍ദേശിച്ചത് എസ്. സുരേഷ് മത്സരിക്കണം എന്നായിരുന്നു. എന്നാല്‍ കുമ്മനം രാജശേഖരന്‍ മത്സരിക്കുന്നത് ആണ് നല്ലതെന്ന് ജില്ലാ പ്രസിഡന്റ് എസ്. സുരേഷ്. പറഞ്ഞിരുന്നു.
4. കിഫ്ബി സുതാര്യം എന്ന് ധനമന്ത്രി തോമസ് ഐസക്. കിഫ്ബിക്ക് സ്റ്റാറ്റിയൂട്ടറി ഓഡിറ്റ് ഉണ്ട്. 14(1) പ്രകാരം ആണ് ഓഡിറ്റ് നടക്കുന്നത്. ഇന്റേണല്‍ ഓഡിറ്റ് ഇന്റര്‍നാഷണല്‍ സ്റ്റാന്‍ഡേര്‍ഡ് ഉള്ള സ്ഥാപനം ആണ് ഇത്. തോമസ് ഐസകിന്റെ പ്രതികരണം, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ചോദ്യങ്ങള്‍ക്ക് മറുപടി ആയി. പ്രതിപക്ഷ നേതാവിന് എന്ത് വിശദീകരണം വേണം എങ്കിലും നല്‍കാം. കിഫ്ബി സി.ഇ.ഒ കാര്യങ്ങള്‍ നേരില്‍ കണ്ട് വിശദീകരിക്കും. തൃപ്തികരം അല്ല എങ്കില്‍ മന്ത്രി എന്ന നിലയില്‍ താന്‍ വിശദീകരിക്കും എന്നും ഐസ്‌ക്.
5. കെ.എസ്.ഇബി ട്രാന്‍സ്ഗ്രിഡ് അഴിമതി സംബന്ധിച്ച് മുഖ്യ മന്ത്രിയോട് 10 ചോദ്യങ്ങള്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉന്നയിച്ചിരുന്നു. കെ.എസ.്ഇബി, കിഫ്ബി കരാര്‍ രേഖകള്‍ ലഭ്യമാക്കാമോ എന്ന് ചെന്നിത്തല. പദ്ധതിയുടെ എസ്റ്റിമേറ്റ് നിരക്ക് നിശ്ചയിച്ച കെ.എസ്.ഇബി രീതിയോട് യോജിപ്പുണ്ടോ എന്നും നടപടികള്‍ ഒരു ഉദ്യോഗസ്ഥനെ മാത്രം ഏല്‍പ്പിച്ചത് പരിശോധിക്കാമോ എന്നും ചോദ്യം ഉണ്ടായിരുന്നു. ടെണ്ടറില്‍ ചില കമ്പനികള്‍ക്ക് ഇളവ് നല്‍കിയത് പരിശോധിക്കാമോ തുടങ്ങിയ പത്ത് ചോദ്യങ്ങളാണ് മുഖ്യമന്ത്രിയോട് പ്രതിപക്ഷ നേതാവ് ചോദിച്ചത്.
6. കിഫ്ബി വഴി വൈദ്യുതി ബോര്‍ഡ് നടപ്പാക്കുന്ന ട്രാന്‍സ്ഗ്രിഡ് പദ്ധതിയുടെ നിര്‍മാണ കരാറുകള്‍ വന്‍കിട കമ്പനികള്‍ക്ക് നല്‍കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന് വന്ന അഴിമതിയും ക്രമക്കേടുകളും സംബന്ധിച്ച് എന്റെ പത്ത് ചോദ്യങ്ങള്‍ക്ക് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉത്തരം നല്‍കണം എന്ന് പറഞ്ഞായിരുന്നു പ്രതിപക്ഷ നേതാവിന്റെ കത്ത്.
7. സി.പി.എം പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ച മനോവിഷമത്തില്‍ തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ച എലത്തൂര്‍ എസ്.കെ ബസാര്‍ സ്വദേശി രാജേഷിന്റെ മരണത്തില്‍ രണ്ട് പേര്‍കൂടി അറസ്റ്റില്‍. സി.പി.എം പ്രവര്‍ത്തകന്‍ ആയ എലത്തൂര്‍ സ്വദേശി മുരളിയും സി.ഐ.ടി.യു ഏലത്തൂര്‍ ഓട്ടോസ്റ്റാന്റ് യൂണിയന്‍ സെക്രട്ടറി ഖദ്ദാസിയുമാണ് അറസ്റ്റിലായത്. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം നാലായി. അതേസമയം, രാജേഷിന്റെ ആത്മഹത്യയില്‍ പ്രതിഷേധിച്ച് പ്രദേശത്ത് ബി.ജെ.പി മാര്‍ച്ച് നടത്തി. മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സി.പി.എം പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റതിന് പിന്നാലെയാണ് ബി.ജെ.പി പ്രവര്‍ത്തകന്‍ ആയ രാജേഷ് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്.
8. നേരത്തെ,ഓട്ടോ ഡ്രൈവര്‍ രാജേഷിന്റെ മൃതദേഹം വെസ്റ്റ്ഹില്ലിലെ ശ്മശാനത്തില്‍ ദഹിപ്പിക്കാനുള്ള തീരുമാനത്തില്‍ നിന്ന് കുടുംബം പിന്മാറിയിരുന്നു. മൃതദേഹം വീട്ടുവളപ്പില്‍ അടക്കം ചെയ്യാനാണ് കുടുംബത്തിന്റെ തീരുമാനം. നീക്കം, പ്രതികളെ രക്ഷിക്കാന്‍ പൊലീസ് ഒത്തുകളിക്കുന്നു എന്ന് വ്യക്തമായതിന്റെ അടിസ്ഥാനത്തില്‍. മൃതദേഹം റീപോസ്റ്റുമോര്‍ട്ടം ചെയ്യാന്‍ സാധ്യതയുണ്ട് എന്നും മൃതദേഹവും ആയി പൊലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തുന്ന കാര്യം പരിഗണനയില്‍ ആണെന്നും കുടുംബം പറഞ്ഞിരുന്നു.
9. ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍ ആയിരുന്ന രാജേഷ് ഇന്നലെ രാത്രി മരണത്തിന് കീഴടങ്ങുക ആയിരുന്നു. കേസില്‍ നേരത്തെ അറസ്റ്റിലായ ശ്രീലേഷ്, ഷൈജു തുടങ്ങിയ സി.പി.എം പ്രാദേശിക നേതാക്കള്‍ റിമാന്‍ഡിലാണ്. ഇക്കഴിഞ്ഞ പതിനഞ്ചാം തിയതിയാണ് എലത്തൂരില്‍ വച്ച് ബി.ജെ.പി പ്രവര്‍ത്തകനും ഓട്ടോറിക്ഷ ഡ്രൈവറും ആയ രാജേഷിനെ സി.പി.എം പ്രാദേശിക നേതാക്കള്‍ അടങ്ങുന്ന സംഘം മര്‍ദ്ദിച്ചത്. രാജേഷ് എലത്തൂരില്‍ ഓട്ടോറിക്ഷ ഓടിക്കുന്നത് സി.ഐ.ടി.യു അംഗങ്ങളായ ഓട്ടോറിക്ഷ തൊഴിലാളികള്‍ വിലക്കിയിരുന്നു. ഇതേ ചൊല്ലിയുള്ള തര്‍ക്കമാണ് മര്‍ദ്ദനത്തില്‍ കലാശിച്ചത്.
10. പാകിസ്ഥാനിലെ ബലാകോട്ടില്‍ ഇന്ത്യന്‍ വ്യോമസേന നടത്തിയ സര്‍ജിക്കല്‍ സ്‌ട്രൈക്കില്‍ ബോംബിട്ട് തകര്‍ത്ത, ജെയ്‌ഷെ മുഹമ്മദ് പരിശീലന കേന്ദ്രം വീണ്ടും പ്രവര്‍ത്തനം ആരംഭിച്ചതായി റിപ്പോര്‍ട്ട്. അന്താരാഷ്ട്ര ശ്രദ്ധ ഒഴിവാക്കാന്‍ പുതിയ പേരില്‍ ആരംഭിച്ച കേന്ദ്രത്തില്‍ കാശ്മീരിലും ഇന്ത്യയിലെ മറ്റ് ഇടങ്ങളിലും സ്‌ഫോടനങ്ങള്‍ നടത്താന്‍ 40 തീവ്രവാദികള്‍ക്ക് പരിശീലനം നല്‍കാന്‍ ആരംഭിച്ചതായും ഒരു ദേശീയ മാദ്ധ്യമത്തിന്റെ റിപ്പോര്‍ട്ട്. ജെയ്ഷയുടെ നീക്കം, കേന്ദ്ര സര്‍ക്കാര്‍ കാശ്മീരിന് പ്രത്യേക അധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കുകയും ജമ്മു കാശ്മീരിനെ വിഭജിക്കുകയും ചെയ്ത സാഹചര്യത്തില്‍. കശ്മീരിലെ ഇന്ത്യന്‍ നടപടികള്‍ക്ക് പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകള്‍ക്ക് ഉള്ള നിയന്ത്രണങ്ങള്‍ക്ക് പാകിസ്ഥാന്‍ ഇളവ് വരുത്തിയതായി വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
11. കഴിഞ്ഞ ഫെബ്രുവരി 27 നാണ് വ്യോമ സേനയുടെ യുദ്ധ വിമാനങ്ങള്‍, അതിര്‍ത്തി കടന്ന് ബാലാകോട്ടിലെ ജെയ്‌ഷെ കേന്ദ്രം ബോംബിട്ട് തകര്‍ത്തത്. ഫെബ്രുവരി 14ന് കശ്മീരിലെ പുല്‍വാമയില്‍ നടന്ന സ്‌ഫോടനത്തില്‍ 40 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ കൊല്ലപ്പെട്ടതിന് തിരിച്ചടി ആയാണ് ഇന്ത്യ ഈ സൈനിക നീക്കം നടത്തിയത്. ഇതിനെ തുടര്‍ന്ന് ഇന്ത്യയും പാകിസ്ഥാനും തമ്മില്‍ ഉള്ള ബന്ധത്തില്‍ വലിയ വിള്ളലുകള്‍ സംഭവിച്ചിരുന്നു. പാകിസ്താനിലെ മറ്റൊരു ഭീകര സംഘടനയായ ലഷ്‌കര്‍ ഇതൊയ്ബയും കശ്മീര്‍ വിഷയത്തിന്റെ പശ്ചാത്തലത്തില്‍ തങ്ങളുടെ ക്യാമ്പുകള്‍ സജീവമാക്കിയത് ആയാണ് വിവരം