രചന നാരായണൻ കുട്ടി, ജയകുമാർ എന്നിവർ കഥാപാത്രങ്ങളായി എത്തിയ 'വഴുതന' ഹ്രസ്വചിത്രത്തിന് പ്രേക്ഷകരിൽ നിന്ന് ഒരേ സമയം അഭിനന്ദനങ്ങളും വിമർശനങ്ങളും ലഭിച്ചിരുന്നു. ചിത്രത്തിന്റെ ടീസറിന്റെ പേരിലായിരുന്നു ആദ്യം വിവാദം ഉണ്ടായത്. ടീസറിൽ അമിതമായി ലൈംഗികച്ചുവയുള്ള ഭാവപ്രകടനങ്ങളും രംഗങ്ങളും ഉൾപ്പെടുത്തിയതിന്റെ പേരിലായിരുന്നു ചിത്രത്തിന് വിനമർശനങ്ങൾ നേരിടേണ്ടി വന്നത്.
എന്നാൽ ചിത്രത്തിനെതിരെയുള്ള ആരോപണങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് സംവിധായകൻ അലക്സ്. ഒറ്റയ്ക്കു ജീവിക്കുന്ന സ്ത്രീകളുടെ ജീവിതത്തിലേക്ക് ലൈംഗികാസക്തിയോടെ മാത്രം ഒളിഞ്ഞുനോക്കുന്നവർക്ക് നേരെയുള്ള പരിഹാസമായാണ്ചിത്രം ഒരുക്കിയിരിക്കുന്നത്.
ഒരു ചെറുകഥയിൽ നിന്നാണ് വഴുതനങ്ങ എന്ന ഹ്രസ്വചിത്രം ഉണ്ടായതെന്ന് അലകസ് പറയുന്നു. കഥാകൃത്ത് തന്നെയാണ് തിരക്കഥയും ഒരുക്കിയത്. സ്ത്രീപക്ഷ സിനിമകൾ ഇഷ്ടപെടുന്ന ആളാണ് ഞാൻ. മുൻപ് താൻ സംവിധാനം ചെയ്ത ആംബുലൻസ് എന്ന ഹ്രസ്വ ചിത്രത്തിൽ കലാഭവൻ മണിയാണ് അഭിനയിച്ചത്. റേപ്പ് സീൻ ഉൾപ്പടെ അതിൽ ഉണ്ടായിരുന്നു. പക്ഷെ ഒട്ടും വൾഗാരിറ്റി ഇല്ലാതെയാണ് അതെല്ലാം അവതരിപ്പിച്ചതെന്ന് അലക്സ് പറഞ്ഞു.
വഴുതനയ്ക്കെതിരെയുള്ള വിമർശനങ്ങളെ പോസിറ്റീവ് ആയിമാത്രമേ കാണുന്നുള്ളൂ. എനിക്ക് കിട്ടിയ സബ്ജക്ട് ഞാൻ എന്റെ രീതിയില്‍ അവതരിപ്പിച്ചു. നൂറു പേരുണ്ടെങ്കില്‍ നൂറു പേര്‍ക്കും നൂറ് കാഴ്ച്ചപ്പാട് ആണ്. പിന്നെ ടീസറിലും ചിത്രത്തിലും ലൈംഗിക ചുവയുള്ള രംഗങ്ങള്‍ ഉൾകൊള്ളിച്ചു എന്ന് പറയുന്നതിനെ അലക്സ് എതിർത്തു. സെക്സിന് വേണ്ടി ഒന്നും അതിൽ ചെയ്തിട്ടില്ല. അക്കാര്യം ഈ ഹ്രസ്വചിത്രം മുഴുവന്‍ കണ്ടാൽ നസിലാകും. നെഗറ്റീവ് രീതിയിൽ ചിന്തിക്കാതെ, അതായത് ജയകുമാർ ചേട്ടന്റെ കഥാപാത്രത്തിന്റെ കാഴ്ച്ചപ്പാടിൽ ചിന്തിക്കാതെ രചനയുടെ കാഴ്ചപ്പാടിൽ ചിന്തിച്ചാൽ അതിൽ പോസിറ്റീവ് മാത്രമേ കാണാനാകൂവെന്നും അദ്ദേഹം വ്യക്തമാക്കുന്നു.
..
പല സീനിലും കാണിക്കുന്ന രചനയുടെ മുഖഭാവങ്ങൾ അങ്ങനെ വേണ്ടിയിരുന്നില്ല എന്ന് പലരും പറയുന്നുണ്ട്. അതിനെ ഞാൻ മുഴുവനായില്ലെങ്കിലും കുറച്ച് അംഗീകരിക്കുന്നുണ്ട്. പക്ഷെ അതൊന്നും നെഗറ്റീവ് അല്ലാതെ പോസിറ്റീവ് ആയി ചിന്തിക്കാനാണ് ആഗ്രഹം. ഈ ചിത്രം ചെയ്യുന്നതിൽ രചനയ്ക്ക് ഒരു ടെൻഷനും ഇല്ലായിരുന്നു.. രചന നായികയായി ചെയ്ത മൂന്നാമിടം എന്ന ഹ്രസ്വ ചിത്രത്തിന്റെ സംവിധായകൻ ആന്റണി എന്റെ സുഹൃത്താണ് ആ ചിത്രം ഞാൻ കണ്ടിരുന്നു. അതെനിക്ക് ഇഷ്ടപ്പെട്ടു, അങ്ങനെയാണ് രചന കഥ ചോദിച്ചപ്പോൾ ഞാൻ അയച്ചു കൊടുക്കുന്നത്. അത് കഴിഞ്ഞു നമ്മൾ ഇത് ചെയ്യുന്നു എന്ന് പറഞ്ഞാണ് രചന എനിക്ക് മറുപടി നല്‍കിയത്
ഇത് ഇറങ്ങി കഴിഞ്ഞിട്ടും രചന സന്തോഷവതിയാണെന്നാണ് ഞാൻ വിശ്വസിക്കുന്നത്..ലാൽ സാർ ഉൾപ്പടെ പലരും വിളിച്ചു അഭിനന്ദനങ്ങൾ അറിയിച്ചിരുന്നു എന്നാണ് അറിയാൻ കഴിഞ്ഞതെന്നും അലക്സ് കൂട്ടിച്ചേർത്തു.