sndp

കടുത്തുരുത്തി : സാമ്പത്തികമായും ആത്മീയമായും ഉയർച്ച നൽകുന്നതാണ് ഗുരുദേവ കൃതികളെന്ന് എസ്.എൻ ട്രസ്റ്റ് ബോർഡ് മെമ്പർ പ്രീതി നടേശൻ പറഞ്ഞു. ഏകാത്മകം മെഗാ ഇവന്റിലേക്കായി തയ്യാറാക്കിയ കുണ്ഡലിനി പാട്ടിന്റെ ഓഡിയോ സി.ഡി പ്രകാശനം നിർവഹിക്കുകയായിരുന്നു അവർ. എസ്.എൻ.ഡി.പി യോഗത്തിന്റെ നേതൃത്വത്തിൽ 2020 ജനുവരിയിലാണ് ഏകാത്മകം മെഗാ ഇവന്റ് നടക്കുന്നത്. വനിതാസംഘം കേന്ദ്രസമിതി സെക്രട്ടറി അഡ്വ.സംഗീതാ വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യോഗം കൗൺസിലർ എ.ജി. തങ്കപ്പൻ, കടുത്തുരുത്തി യൂണിയൻ പ്രസിഡന്റ് എ.ഡി. പ്രസാദ് ആരിശേരിൽ, സെക്രട്ടറി എൻ.കെ. രമണൻ, യോഗം ബോർഡ് മെമ്പർ ടി.സി. ബൈജു, യൂണിയൻ കൗൺസില‌ർമാരായ രാജൻ കപ്പിലാകൂട്ടം, വി.പി. ബാബു, വി.ഡി. സതീശൻ, എസ്.ഡി. സുരേഷ് ബാബു, മെഗാ മോഹിനിയാട്ടം നൃത്ത പരിശീലന കോ-ഓർഡിനേറ്റർ കലാമണ്ഡലം ഡോ.ധനുഷാ സന്യാൽ, യൂണിയൻ യൂത്ത്മൂവ്മെന്റ് പ്രസിഡന്റ് കിഷോർ കുമാർ, സെക്രട്ടറി കെ.വി. ധനേഷ്, വനിതാസംഘം നേതാക്കളായ ഷൈലജ രവീന്ദ്രൻ, സുധാ മോഹൻ, ജഗദമ്മ തമ്പി, പത്മിനി, ഷീജാ സാബു, മിനി ബിജു, ശോഭാ ജയചന്ദ്രൻ, ഇന്ദിരാ രാജപ്പൻ, മിനർവ മോഹൻ, അരുണാ ബാബു തുടങ്ങിയവർ പങ്കെടുത്തു.