ഹൂസ്റ്റണ്‍: പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം നേടാൻ ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം അഭ്യർത്ഥിച്ച് ബലൂച്, സിന്ധ്, പഷ്‌തോ മേഖലയിൽ നിന്നുള്ളവർ എൻ.ആർ. ജി സ്‌റ്റേഡിയത്തിൽ എത്തി. ഈ മേഖലയിൽ നിന്നുള്ള അമേരിക്കയിലെ പ്രതിഷേധക്കാ| ഇരു രാഷ്ട്ര നേതാക്കളെയും കാണുമെന്നാണ് റിപ്പോർട്ട്.
പാകിസ്ഥാനിൽ നിന്ന് സ്വാതന്ത്ര്യം വേണമെന്ന് നിരന്തരം ആവശ്യം ഉന്നയിക്കുന്നവരാണ് ബലൂചിസ്ഥാൻ, സിന്ധ് പ്രവിശ്യകളിൽ ഉള്ളവർ. അഫ്ഗാൻ അതിർത്തിയോട് ചേർന്ന പാക് പ്രവിശ്യയായ ഖൈബർ പക്തൂൺ ഖ്വയിലുള്ള ഗോത്ര വിഭാഗമാണ് പഷ്‌തൂൺ വിഭാഗക്കാർ. പാക് ഭരണകൂടത്തിൽ നിന്നും സൈന്യത്തിൽ നിന്നും നിരന്തരം പീഡനങ്ങളും അവഗണനയും നേരിടുന്നവരാണ് ഇവർ.
ഈ മൂന്നു വിഭാഗങ്ങളും സ്വാതന്ത്ര്യമെന്ന ആവശ്യവുമായി മോദിയോയും ട്രംപിനെയും കാണാനെത്തുന്നതിൽ വലിയ രാഷ്ട്രീയ പ്രാധാന്യമുണ്ട്.
തങ്ങൾക്കെതിരെ പാകിസ്ഥാൻ വലിയ മനുഷ്യാവകാശ ധ്വംസനങ്ങളാണ് നടത്തുന്നതെന്ന് ഇവർ പറയുന്നത്. 1971 ലെ ബംഗ്ലാദേശ് വിമോചന പ്രക്ഷോഭത്തിന് ഇന്ത്യ പിന്തുണ നൽകിയതുപോലെ തങ്ങളുടെ സ്വാതന്ത്ര്യ സമരങ്ങൾക്കും ഇന്ത്യയുടെയും അമേരിക്കയുടെയും സഹായം വേണമെന്നാണ് തങ്ങളുടെ ആവശ്യമെന്ന് ബലൂച് നാഷണൽ മൂവ്‌മെന്റ് നേതാവ് നബി ബക്ഷാ ബലൂച് പറയുന്നു.
ബലൂചികൾക്കൊപ്പം നൂറോളം സിന്ധികളും പരിപാടി നടക്കുന്ന സ്റ്റേഡിയത്തിന് പുറത്ത് സമാന ആവശ്യം ഉന്നയിച്ച് ഒത്തുചേരും. പോസ്റ്ററുകളും ബാനറുകളും ഉയർത്തി മോദിയുടെയും ട്രംപിന്റെയും ശ്രദ്ധ പിടിച്ചുപറ്റാണ് ഇവരുടെ ശ്രമം.