ഹൂസ്റ്റൺ: ഹൂസ്റ്റണിൽ പതിനായിരക്കണക്കിന് ഇന്ത്യൻ വംശജർ പങ്കെടുക്കുന്ന 'ഹൗഡി മോദി' സംഗമ വേദിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെത്തി. ഇന്ത്യൻ സമയം ഒമ്പതരയോടെയായിരുന്നു നരേന്ദ്രമോദിയെത്തിയത്. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നടക്കുന്ന പരിപാടിയിൽ അല്പസമയത്തിനകം യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപും എത്തും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികളും സെനറ്റർമാരും ഗവർണർമാരും ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ നരേന്ദ്രമോദിയുടെ പ്രസംഗം ഉടൻ ഉണ്ടാകും