ഹൂസ്റ്റൺ: മണിക്കൂറുകൾക്ക് മുൻപ് തന്നെ പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഒരുനോക്ക് കാണാൻ ഇന്ത്യൻ സമൂഹം ഉൾപ്പെടെ 50,000ലേറെ പേർ ഹൂസ്റ്റണിലെ എൻ.ആർ.ജി. സ്റ്റേഡിയത്തിൽ തിങ്ങിനിറഞ്ഞിരുന്നു. ഒരു മണിക്കൂർ നീണ്ട കലാപരിപാടികൾക്ക് ഒടുവിലായിരുന്നു മോദിയുടെ വരവ്. വൈകാതെ ബിഗ് സ്ക്രീനിൽ മോദി നടന്നു വരുന്ന ദൃശ്യം പ്രത്യക്ഷപ്പെട്ടു. പ്ലീസ് വെൽക്കം, ഹിസ് എക്സലൻസി, ദി ഒാണറബിൾ പ്രൈം മിനിസ്റ്റർ ഓഫ് ഇന്ത്യ നരേന്ദ്ര മോദി. ഈ അറിയിപ്പിനെ ഹർഷാരവത്തോടെയും ആർപ്പുവിളികളോടെയുമാണ് സന്നിഹിതരായിരുന്ന പുരുഷാരം സ്വീകരിച്ചത്. വേദിയിലേക്ക് നടന്നു കയറിയ പ്രധാനമന്ത്രി അറുപതോളം ജനപ്രതിനിധികളുമായി ഹസ്തദാനം നടത്തി. ഹൂസ്റ്റൺ മേയർ ആദരസൂചകമായി നഗരത്തിന്റെ 'താക്കോൽ' കൈമാറി.
Thank you Houston for such amazing affection! #HowdyModi pic.twitter.com/xlbWsMVkae
— PMO India (@PMOIndia) September 22, 2019