
ടെക്സാസ് : മൂന്നു വയസുകാരൻ കാറിലിരുന്നു ചൂടേറ്റ് മരിച്ചു. ശനിയാഴ്ച സാൻഅന്റോണിയോയിൽ ആണ് ദാരുണ സംഭവം നടന്നത്.
വീടിനു മുന്നിൽ നിർത്തിയിട്ടിരുന്ന കാറിൽ ശനിയാഴ്ച വൈകിട്ട് അഞ്ചു മണിയോടെയാണ് കുട്ടിയെ കുടുംബാംഗങ്ങൾ കണ്ടെത്തിയത്. ഈ കുട്ടിയുടെ ആറു വയസ്സുള്ള സഹോദരന്റെ ടി–ബോൾ ഗെയിം ശനിയാഴ്ച രാവിലെ കഴിഞ്ഞ ശേഷം രക്ഷിതാക്കളോടൊപ്പമാണ് വീട്ടിൽ എത്തിയത്. കാറിൽ നിന്നും വീട്ടിലേക്ക് ഇറങ്ങിയപ്പോൾ ഇളയ കുട്ടിയുടെ കാര്യം ഇവർ മറന്നുപോയതാകമെന്ന് പൊലീസ് വക്താവ് ജസ്സി സലാമി പറഞ്ഞു. കാറിൽ കുട്ടിയെ കണ്ടെത്തിയപ്പോൾ തന്നെ രക്ഷിക്കാൻ വീട്ടുകാർ ശ്രമിച്ചിരുന്നെങ്കിലും ജീവൻ നഷ്ടമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
അമേരിക്കയിൽ ഇതുവരെ 43 കുട്ടികൾ കാറിനകത്ത് ചൂടേറ്റ് മരിച്ചതായി കിഡ്സ് ആൻഡ് കെയർ പ്രസിദ്ധീകരിച്ച റിപ്പോർട്ടിൽ പറയുന്നു. ഇതിൽ മൂന്നെണ്ണം നോർത്ത് ടെക്സസിലാണ്. ഇതോടെ ഈ വർഷം ടെക്‌സസിൽ മാത്രം ചൂടേറ്റ് മരിക്കുന്ന കുട്ടികളുടെ എണ്ണം ആറായി