trump-modi-

ഹൂസ്റ്റൺ : ഹൂസ്റ്റണിൽ അരലക്ഷത്തിലേറെപ്പേർ പങ്കെടുത്ത ഹൗഡി മോദി പരിപാടിയുടെ വേദിയിൽ ഒരുമിച്ച് പങ്കെടുത്ത് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിയും. ഒരു രാഷ്ട്രനേതാവിന് വേണ്ടി സമീപകാലത്ത് ഹൂസ്റ്റണിൽ നടക്കുന്ന ഏറ്റവും വലിയ പരിപാടിയായ 'ഹൗഡി മോദി'യിൽ ഒമ്പതരയോടെയാണ് നരേന്ദ്രമോദിയെത്തിയത്. ഹർഷാരവത്തോടെയാണ് മോദിയെ സദസ് സ്വീകരിച്ചത്.

പത്തരയോടെ എത്തിയ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനൊപ്പം നരേന്ദ്രമോദി വീണ്ടും വേദിയിലേക്കെത്തി. രണ്ടുരാജ്യങ്ങൾക്കുമിടയിലെ സൗഹൃദം പുതിയ ഉയരങ്ങളിലെത്തിയെന്ന് മോദി തന്റെ പ്രസംഗത്തിൽ പറഞ്ഞു. 2017ൽ താങ്കളുടെ കുടുംബത്തിനെ എന്നെ പരിചയപ്പെടുത്തി. ഇന്ന് എന്റെ കുടുംബത്തിന് താങ്കളെ പരിചയപ്പെടുത്തുന്നു. ലോകത്തിലെ ഏറ്റവും പ്രസിദ്ധനായ രാഷ്ട്രീയക്കാരനാണ് ട്രംപെന്നും മോദി പ്രശംസിച്ചു. ട്രംപിന്റെ നേതൃപാടവത്തോട് ആദരവെന്ന് മോദി പറഞ്ഞു ട്രംപ് വീണ്ടും പ്രസിഡന്റാകുമെന്നും മോദി ആശംസിച്ചു.

മറുപടി പ്രസംഗത്തിൽ മോദിയുടെ പ്രശംസയക്ക് നന്ദി പറഞ്ഞാണ് ട്രംപ് ആരംഭിച്ചത്.