trump-

ഹൂസ്റ്റൺ : ഇന്ത്യ പുരോഗതിയിലേയ്ക്ക് കുതിപ്പ് നടത്തുന്നതിനു പിന്നിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പ്രധാനമന്ത്രി നരേന്ദ്ര മോദി ടെക്‌സസിലെ ഇന്ത്യൻ വംശജരായ അമേരിക്കക്കാരോടു സംസാരിക്കുന്ന 'ഹൗഡി മോദി' സംഗമ വേദിയിലാണ് ട്രംപിന്റെ പരാമർശം.

സമ്മേളനത്തിൽ ട്രംപിന്റെ സാന്നിദ്ധ്യം ഇന്ത്യ-യുഎസ് സൗഹൃദത്തിന്റെ ആഴത്തിന് സാക്ഷ്യമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ട്രംപ് ഒരിക്കൽ കൂടി അമേരിക്കന്‍ പ്രസിഡന്റ് ആകണമെന്നും അദ്ദേഹം പറഞ്ഞു.

നവംബറിൽ ടൈഗർ ട്രയംഫ് എന്ന പേരിൽ ഇന്ത്യയും അമേരിക്കയും സംയുക്ത സൈനികാഭ്യാസം നടത്തുമെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചു.

അതിർത്തി സംരക്ഷണം ഇന്ത്യക്കും അമേരിക്കയ്ക്കും നിർണായകമാണെന്നും ട്രംപ് അറിയിച്ചു. ജനങ്ങളുടെ സംരക്ഷണത്തിനായി ജോലി ചെയ്യുന്ന ധീരൻമാരായ അമേരിക്കൻ,​ ഇന്ത്യൻ സൈനികരെ ആദരിക്കുന്നു, ഇന്ത്യയും അമേരിക്കയും സാധാരണക്കാരായ ജനങ്ങളെ തീവ്ര ഇസ്ലാമിക് ഭീകരവാദത്തിൽ നിന്ന് സംരക്ഷിക്കാൻ പ്രതിജ്ഞാബദ്ധരെന്നും ട്രംപ് വ്യക്തമാക്കി.