സൗദി അറേബ്യയിലെ ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള ആശുപത്രികളിലേക്ക് നോർക്ക റൂട്ട്സ് മുഖേന നഴ്സുമാരെ തെരഞ്ഞെടുക്കുന്നു. ബി.എസ്.സി, എംഎസ്.സി, പി.എച്ച്.ഡി യോഗ്യതയുള്ള നഴ്സുമാർക്കാണ് നിയമനം. കാർഡിയാക് ക്രിട്ടിക്കൽ കെയർ (മുതിർന്നവർ, കുട്ടികൾ), എമർജൻസി ഡിപ്പാർട്ട്മെന്റ്, മെഡിക്കൽ & സർജിക്കൽ കെയർ ഡിപ്പാർട്ട്മെന്റ്, സർജറി ഡിപ്പാർട്ട്മെന്റ് (പുരുഷൻ/വനിത) വിഭാഗങ്ങളിലാണ് ഒഴിവ്.
പ്രായപരിധി: 45. സ്ത്രീകൾക്കുള്ള സ്പെഷ്യലൈസേഷൻ: കാർഡിയാക് ക്രിട്ടിക്കൽ കെയർ യൂണിറ്റ്, കാർഡിയാക് സർജറി, കാർഡിയാക് സർജറി ഐസിയു, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (അഡൾട്ട്), ക്രിട്ടിക്കൽ കെയർ യൂണിറ്റ് (നിയോനറ്റൽ),ക്രിട്ടിക്കൽ കെയർ യൂണിറ്റ് (പീഡിയാട്രിക്), എമർജൻസി, മെഡിക്കൽ ആൻഡ് സർജിക്കൽ, ന്യൂറോളജി, സർജറി ഡിപ്പാർട്ടുമെന്റ്. മൂന്നോ അധിലധികമോ വർഷം തൊഴിൽപരിചയമുള്ളവർക്ക് അപേക്ഷിക്കാം. പരുഷൻമാർക്ക് സർജറി ഡിപ്പാർട്ടുമെന്റിലാകും നിയമനം. ഒക്ടോബർ 15 മുതൽ 20 വരെ ന്യൂഡൽഹിയിൽ അഭിമുഖം നടക്കും. താൽപര്യമുള്ളവർ saudimoh.norka@gmail.com ലേക്ക് വിശദമായ ബയോഡേറ്റ, വെളുത്ത പശ്ചാത്തലത്തിലുള്ള ഫുൾസൈസ് ഫോട്ടോ, ആധാർ, പാസ്പോർട്ട് പകർപ്പുകൾ ഒക്ടോബർ 10നകം ലഭ്യമാക്കണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾ www.norkaroots.org യിലും നോർക്ക റൂട്ട്സ് ടോൾ ഫ്രീ നമ്പറായ 1800 425 3939 (ഇന്ത്യയിൽ നിന്നും) 0091 8802012345 (വിദേശത്ത് നിന്ന് മിസ്ഡ് കോൾ) 0471-2770577, 2770544 നമ്പരുകളിലും ലഭിക്കും.
സൗദി ആരോഗ്യമന്ത്രാലയത്തിൽ ഡോക്ടർ
സൗദി അറേബ്യയുടെ ആരോഗ്യമന്ത്രാലയത്തിന്റെ കീഴിൽ ഈസ്റ്റേൺ പ്രവിശ്യയിലുള്ള വിവിധ ആശുപത്രികളിൽ നിയമനത്തിനായി കൺസൾട്ടന്റ്സ്, സ്പെഷ്യലിസ്റ്റ് ഡോക്ടർമാരിൽ നിന്നും അപേക്ഷ ക്ഷണിച്ചു. ഒഡെപെക് വഴി അപേക്ഷിക്കാം.
യോഗ്യത: എംബിബിഎസ്/എംഡി/എംഎസ്/പിഎച്ച്ഡി ഡോക്ടേഴ്സ്- കൺസൾട്ടന്റ് ആൻഡ് സ്പെഷ്യലിസ്റ്റ്. സ്പെഷ്യലൈസേഷൻ: ബർയാട്രിക് -മെഡിസിൻ, ക്രിട്ടിക്കൽ കെയർ, എമർജൻസി ഡിപ്പാർട്ടുമെന്റ്, എൻഡോക്രിനോളജി, ഹെമറ്റോളജി ആൻഡ് പീഡിയാട്രിക് ഹെമറ്റോളജി, ഇൻഫെക്ച്വസ് ഡിസീസ്, ന്യൂറോളജി, ന്യൂറോ സർജറി, പ്ളാസ്റ്റിക് സർജറി, പൾമണറി, തൊറാസിസ് സർജറി, വാസ്കുലാർ സർജറി. കൺസൾട്ടന്റുകൾക്ക് മൂന്ന് വർഷം പ്രവൃത്തിപരിചയം വേണം. കൊച്ചി, മുംബൈ, ഡൽഹി, ബാംഗ്ളൂർ എന്നിവിടങ്ങളിൽ വച്ചാണ് ഇന്റർവ്യൂ നടക്കുന്നത്. ശമ്പളം: കൺസൾട്ടന്റ്: SR.12145- SR 22120 + Experience Allowance – SR 665/- (per year). സ്പെഷ്യലിസ്റ്റ്: SR 9260- SR 16835 + Experience Allowance – SR 505/-(per year)
അപേക്ഷകൾ saudimoh2019.odepc@gmail.com എന്ന മെയിലിൽ അയയ്ക്കണം. വിശദവിവരങ്ങൾക്ക് www.odepc.kerala.gov.in സന്ദർശിക്കുക. ഫോൺ: 0471-2329440/41/42/43/45.
ഫ്ളൈ ദുബായ് കാർഗോ
ഫ്ളൈ ദുബായ് കാർഗോ വിവിധ തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. ഐടി സിസ്റ്റം എൻജിനീയർ(സെക്യൂരിറ്റി ആൻഡ് ക്ളൗഡ്), വർക്ക് ഷോപ് ഇന്റീരിയർ മെക്കാനിക്ക്, സൈക്കോളജി കോർഡിനേറ്റർ, ഐടി സീനിയർ സിസ്റ്റം അനലിസ്റ്റ്, സീനിയർ ഓഫീസർ ഏവിയേഷൻ സെക്യൂരിറ്റി എന്നിങ്ങനെയാണ് ഒഴിവുകൾ.കമ്പനി വെബ്സൈറ്റ് :careers.flydubai.com. വിശദവിവരങ്ങൾക്ക്: gulfjobvacancy.com
എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട്
ദുബായിലെ എമിറേറ്റ്സ് ഡ്രൈവിംഗ് ഇൻസ്റ്റിറ്റ്യൂട്ട് നിരവധി തസ്തികകളിൽ അപേക്ഷ ക്ഷണിച്ചു. അഡ്വെർടൈസിംഗ് സൂപ്പർവൈസർ, ക്യുഎച്ച്എസ്ഇ ഓഫീസർ, ഓഫീസ് ഗേൾ, വർക്ക്ഷോപ്പ് സൂപ്പർവൈസർ, മോട്ടോർസൈക്കിൾ ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, അക്കൗണ്ട്സ് ആൻഡ് അക്കൗണ്ട്സ് റിസീവബിൾസ്, എച്ച് ആർ മാനേജർ, വീഡിയോഗ്രാഫർ,എഡിറ്റർ, ഡ്രൈവിംഗ് ഇൻസ്ട്രക്ടർ, വെബ് ഡെവലപ്പർ, സെയിൽസ് എക്സിക്യൂട്ടീവ് എന്നിങ്ങനെയാണ് ഒഴിവ്. കമ്പനി വെബ്സൈറ്റ്:www.edi-uae.com. വിശദവിവരങ്ങൾക്ക്:
gulfjobvacancy.com
അൽ സഹ്റാ ഹോസ്പിറ്റൽ
യുഎഇയിലെ അൽ സഹ്റാ ഹോസ്പിറ്റൽ നിരവധി തസ്തികകളിൽ റിക്രൂട്ട്മെന്റ് നടത്തുന്നു. പർച്ചേസിംഗ് ആൻഡ് മെറ്റീരിയൽ മാനേജ്മെന്റ് മാനേജർ, റെവന്യു സൈക്കിൾ മാനേജ്മെന്റ് സൂപ്പർവൈസർ, ക്വാളിറ്റി കൺട്രോളർ, സർജിക്കൽ മെഡിക്കൽ സീനിയർ വെസ്റ്റേൺ നാഷണൽ നഴ്സ്, ഡെന്റൽ അസിസ്റ്റന്റ്, ക്ളിനിക്കൽ ഫാർമസിസ്റ്റ്, സോനോഗ്രാഫർ, സിഎസ്എസ്ഡി ടെക്നീഷ്യൻ, ഡയാലിസിസ് ടെക്നീഷ്യൻ, ന്യൂക്ളിയർ മെഡിസിൻ ടെക്നോളജിസ്റ്റ്, രജിസ്റ്റേഡ് മിഡ് വൈഫ്, രജിസ്റ്റേഡ് നഴ്സ്, ഡയാലിസിസ് നഴ്സ്, മെറ്റേണിറ്റി വാർഡ് നഴ്സ്, നിയോനറ്റൽ നഴ്സ്, മെഡിക്കൽ/സർജിക്കൽ നഴ്സ് ,എമർജൻസി നഴ്സ്, കൺസൾട്ടന്റ് പൾമൊണോളജിസ്റ്റ്, ഓപ്പറേഷൻ തിയേറ്റർ നഴ്സ്, പീഡിയാട്രിക് ഐസിയു നഴ്സ്, നഴ്സ് മാനേജർ, ഔട്ട്പേഷ്യന്റ് നഴ്സ് എന്നിങ്ങനെയാണ് ഒഴിവുള്ള തസ്തികകൾ. കമ്പനിവെബ്സൈറ്റ്: www.alzahra.com.വിശദവിവരങ്ങൾക്ക്: gulfjobvacancy.com
യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഷാർജ
ഷാർജയിലെ യൂണിവേഴ്സിറ്റി ഹോസ്പിറ്റൽ ഷാർജ (യു.എച്ച്.എസ്) റിക്രൂട്ട്മെന്റ് നടത്തുന്നു. സ്റ്റാഫ് നഴ്സ് -ഐസിയു, ജനറൽ പ്രാക്ടീഷ്ണർ /എമർജൻസി, സ്പെഷ്യലിസ്റ്റ് റേഡിയോളജിസ്റ്റ്, സ്റ്റാഫ് നഴ്സ്, കൺസൾട്ടന്റ് ഇആർ, മെഡിക്കൽ റെക്കോർഡ് ക്ളാർക്ക് തസ്തികകളിലാണ് ഒഴിവ്. കമ്പനിവെബ്സൈറ്റ്: www.uhs.ae › careers . വിശദവിവരങ്ങൾക്ക്: gulfjobvacancy.com
ദുബായ് മെട്രോ
ദുബായ് മെട്രോയിൽ നിരവധി ഒഴിവുകൾ. മാർക്കറ്റിംഗ് കോഡിനേറ്റർ, എയർട്രാഫിക് കൺട്രോൾ ഓഫീസർ, അഡ്മിനിസ്ട്രേറ്റീവ് എയ്ഡ് ഡെപ്യൂട്ടി എക്സിക്യൂട്ടീവ് ഓഫീസർ, കംപ്യൂട്ടർ അഡ്മിനിസ്ട്രേറ്റർ മാനേജർ, പ്രൊജക്ട് കൺട്രോൾ മാനേജർ, സിസ്റ്റം സേഫ്റ്റി മാനേജർ, ടാലന്റ് ഡെവലപ്മെന്റ്, പ്രിൻസിപ്പൽ ഹ്യൂമൻ റിസോഴ്സ് അനലിസ്റ്റ്, പ്രൊജക്ട്മാനേജർ, വെർട്ടിക്കൽ ട്രാൻസ്പോർട്ടേഷൻ മെയിന്റനൻസ് സീനിയർ ഡയറക്ടർ, കൺസ്ട്രക്ഷൻ മാനേജ്മെന്റ് സീനിയർ ഡയറക്ടർ, കൺട്രി വൈഡ് പ്ളാനിംഗ് ആൻഡ് ഡെവലപ്മെന്റ് ഓഫീസർ, എന്നിങ്ങനെയാണ് ഒഴിവുകൾ. കമ്പനിവെബ്സൈറ്റ്: www.dubaimetro.euവിശദവിവരങ്ങൾക്ക്: gulfjobvacancy.com
സെയിൻ ബഹ്റൈൻ
സെയിൻ ബഹ്റൈൻ കമ്പനി ( ടെലി കമ്മ്യൂണിക്കേഷൻ റെഗുലേറ്ററി അതോറിട്ടി) ബഹ്റൈൻ, കുവൈറ്റ്, ജോർദ്ദാൻ, സുഡാൻ, ഇറാഖ് തുടങ്ങിയ രാജ്യങ്ങളിലേക്ക് കാൾ സെന്റർ ഇൻബോണ്ട് ഏജന്റ്, ടെക്കീസ്, സൂപ്പർസ്മാർട്ട് ഗ്രാജ്വേറ്റ്സ്, മാർക്കറ്റിംഗ് അക്വിസിഷൻ ടീം തുടങ്ങിയവർക്ക് അവസരം. കമ്പനിവെബ്സൈറ്റ്: careers.zain.com, www.bh.zain.com വിശദവിവരങ്ങൾക്ക്: gulfjobvacancy.com.
ഒമാൻ എയർ ഒമാൻ എയറിൽ എയർപോർട്ട് സർവീസ് മാനേജർ, കസ്റ്രമർ സർവീസ് ഏജന്റ്, അസിസ്റ്റന്റ് മാനേജർ, റിസർവേഷൻ ആൻഡ് ടിക്കറ്റ് കാൾ സെന്റർ ഏജന്റ്, മാനേജ്മെന്റ് ഗ്രാജ്വേറ്റ് , ഡെവലപ്മെന്റ് എൻജിനീയർ തസ്തികകളിൽ ഒഴിവ്.
കമ്പനിവെബ്സൈറ്റ്:www.omanair.comവിശദവിവരങ്ങൾക്ക്: gulfjobvacancy.com.
വെയർ ഗ്രൂപ്പ്
വെയർ ഗ്രൂപ്പ് (ഗ്യാസ് കമ്പനി) ദുബായ്, സൗദി, യുഎസ്എ, യുകെ എന്നിവിടങ്ങളിലേക്ക് സീനിയർ എൻജിനീയർ, കസ്റ്റമർ സർവീസ് മാനേജർ, ഓപ്പറേഷൻ സൂപ്പർവൈസർ, ബിസിനസ് ഡെവല്മെന്റ് മാനേജർ, ഡെസ്ക് ടോപ്പ് സപ്പോർട്ട് അനലിസ്റ്റ്, ടെക്നിക്കൽ സെയിൽസ് എൻജിനീയർ, മെഷ്യനിസ്റ്റ്, സർവീസ് ടെക്നീഷ്യൻ, ഫീൽഡ് സർവീസ് എൻജിനീയർ, ഷോപ്പ് ടെക്നീഷ്യൻ, ട്രക്ക് ഡ്രൈവർ, സപ്ളൈ ചെയിൻ ഡയറക്ടർ, കോസ്റ്റ് അക്കൗണ്ടന്റ്, എച്ച്ആർ കോഡിനേറ്റർ, സീനിയർ എൻജിനീയർ, റീജണൽ സെയിൽസ് മാനേജർ, സീനിയർ എൻജിനീയർ, അക്കൗണ്ട് മാനേജർ, കളക്ഷൻ സ്പെഷ്യലിസ്റ്ര്, അക്കൗണ്ട് മാനേജർ, ട്രക്ക് ഡ്രൈവർ, മാർക്കറ്റിംഗ് കോഡിനേറ്റർ, മെഷ്യനിസ്റ്റ്, തസ്തികകളിൽ ഒഴിവുണ്ട്.
കമ്പനിവെബ്സൈറ്റ്: www.global.weir/careers/ വിശദവിവരങ്ങൾക്ക്: gulfjobvacancy.com.