മേടം : (അശ്വതി, ഭരണി, കാർത്തിക ആദ്യ കാൽ ഭാഗം വരെ)
വ്യാപാരത്തിൽ പുരോഗതി. സാമ്പത്തിക നേട്ടം. ക്ഷേത്രദർശനം.
ഇടവം: (കാർത്തിക അവസാന മുക്കാൽ ഭാഗം രോഹിണി, മകയിരം ആദ്യപകുതി വരെ)
സഹപ്രവർത്തകരുടെ സഹകരണം. അധികാരപരിധി വർദ്ധിക്കും. ആത്മവിശ്വാസം ഉണ്ടാകും.
മിഥുനം : (മകയിരം രണ്ടാം പകുതിഭാഗം,തിരുവാതിര, പുണർതം ആദ്യം മുക്കാൽ ഭാഗം)
പ്രതികൂല സാഹചര്യങ്ങളെ നേരിടും. ആഹാരം ക്രമീകരിക്കും. വീഴ്ചകൾ ഉണ്ടാകാതെ ശ്രദ്ധിക്കണം.
കർക്കടകം : (പുണർതം അവസാന കാൽ ഭാഗം, പൂയം, ആയില്യം)
സ്വപ്നസാക്ഷാത്കാരം. വ്യവസ്ഥകൾ പാലിക്കും. ആത്മ നിർവൃതിയുണ്ടാകും.
ചിങ്ങം : (മകം, പൂരം, ഉത്രം കാൽഭാഗം)
ആഗ്രഹങ്ങൾ നടപ്പാകും. സന്താനങ്ങൾ മുഖാന്തരം ഗുണാനുഭവങ്ങൾ. വിശ്വസ്ത സേവനം.
കന്നി : (ഉത്രം അവസാന മുക്കാൽഭാഗം, അത്തം, ചിത്തിര ആദ്യ പകുതിഭാഗം)
കാര്യവിജയം. പരിശ്രമങ്ങൾ ഗുണം ചെയ്യും. ഗൗരവമുള്ള കാര്യങ്ങൾ.
തുലാം : (ചിത്തിര രണ്ടാം പകുതി, ചോതി, വിശാഖം ആദ്യപകുതി)
ജീവിതപങ്കാളിയുമായി യാത്ര. വ്യക്തിപ്രഭാവം വർദ്ധിക്കും. ദൂരയാത്രകൾ വേണ്ടിവരും.
വൃശ്ചികം : (വിശാഖം അവസാന കാൽ ഭാഗം, അനിഴം, തൃക്കേട്ട)
ദുഷ്കീർത്തി നിഷ്പ്രദമാകും. തൊഴിൽപരമായി മുന്നേറ്റം. അസുഖങ്ങൾ ഉണ്ടാകാതെ സൂക്ഷിക്കും.
ധനു: (മൂലം, പൂരാടം, ഉത്രാടം 15 നാഴിക)
വിശിഷ്ടവ്യക്തികളുമായി ബന്ധപ്പെടും. ആശയങ്ങൾ ജീവിതത്തിൽ പകർത്തും. സാമ്പത്തിക സഹായം നൽകും.
മകരം: (ഉത്രാടം അവസാന മുക്കാൽഭാഗം, തിരുവോണം, അവിട്ടം- ആദ്യപകുതി)
ഉറക്കക്കുറവ് അനുഭവപ്പെടും. സന്താനങ്ങൾക്ക് പുരോഗതി. വിദേശയാത്രയ്ക്ക് അവസരം.
കുംഭം: ( അവിട്ടം 30 നാഴിക, ചതയം, പൂരുരുട്ടാതി, 45 നാഴിക)
ചുമതലകൾ വർദ്ധിക്കും. ദേഹസുഖം സൂക്ഷിക്കണം. ആവശ്യങ്ങൾ പരിഗണിക്കും.
മീനം:(പൂരുരുട്ടാതി അവസാന കാൽഭാഗം, ഉത്രട്ടാതി, രേവതി) ദമ്പതികൾക്ക് നല്ല സമയം. അതിമോഹങ്ങൾ നിയന്ത്രിക്കും. മാതാപിതാക്കളുടെ ഉപദേശം സ്വീകരിക്കും.