oil-onion-prices

ന്യൂഡൽഹി: നാല് വർഷത്തിനിടെ റെക്കോർഡ് വർദ്ധനയുമായി രാജ്യത്തെ സവാള വില. ഡൽഹി എൻ.സി.ആർ മേഖലയിൽ കിലോയ്ക്ക് 80 രൂപയാണ് സവാളയുടെ നിലവിലെ വില. റീടൈൽ കമ്പോളത്തിൽ സവാളയ്ക്ക് 25 ശതമാനം വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. ഹോൾസെയിൽ മാർക്കറ്റിൽ 30 മുതൽ 35 രൂപ വരെ വില ഈടാക്കിയാണ് സവാള വിൽക്കപ്പെടുന്നത്. പെട്ടെന്നുണ്ടായ ഈ വിലവർദ്ധനവ് രാജ്യത്തെ ജനങ്ങളാകെ വലയുകയാണ്. വില ഇനിയും കൂടാൻ സാദ്ധ്യതയുണ്ടെന്നാണ് ലഭിക്കുന്ന വിവരം. കർണാടക, മഹാരാഷ്ട്ര, ആന്ധ്രാ പ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിൽ ഉണ്ടായ പേമാരിയും കനത്ത മഴയും മൂലം ഉണ്ടായ സവാള ഉൾപ്പെടെയുള്ള കാർഷിക വിളകളുടെ നാശമാണ് വില പെട്ടെന്ന് കൂടാൻ കാരണം.

അതേസമയം, ഒരാഴ്ചയ്ക്കിടെ കേരളത്തിൽ പെട്രോൾ വില ലീറ്ററിന് 1.92 രൂപയും ഡീസൽ ലീറ്ററിന് 1.58 രൂപയും കൂടിയിട്ടുണ്ട്. സമീപകാലത്ത് ഇന്ധനവിലയിൽ ഉണ്ടായ ഏറ്റവും വലിയ വർദ്ധനവാണിത്. കൊച്ചിയിൽ പെട്രോൾ ലീറ്ററിന് 75.93 രൂപയാണ് നിലവിൽ ഉള്ളത്. ഡീസലിന് 70.71 രൂപയും ഈടാക്കുന്നുണ്ട്. ഇന്ത്യയിൽ ചൊവ്വാഴ്ച മുതൽ എല്ലാ ദിവസവും വില കൂടിയിരുന്നു.

ഇന്നലെ മാത്രം പെട്രോളിന് 28 പൈസയും ഡീസലിന് 22 പൈസയും കൂടിയിരുന്നു. ഏഴു ദിവസത്തിനിടെ, കേരളത്തിൽ പെട്രോൾ വില ലീറ്ററിന് 1.92 രൂപയും ഡീസൽ ലീറ്ററിന് 1.58 രൂപയും കൂടി. സമീപകാലത്ത് ഒരാഴ്ചയ്ക്കിടെയുള്ള ഏറ്റവും വലിയ വിലവർദ്ധന. കൊച്ചിയിൽ ഇന്നത്തെ വില: പെട്രോൾ ലീറ്ററിന് 75.93 രൂപ (വർധന 29 പൈസ), ഡീസൽ 70.71 രൂപ (വർധന 20 പൈസ). സൗദി അരാംകോ എണ്ണക്കമ്പനിക്കു നേരെയുണ്ടായ ഹൂതി ഡ്രോൺ ആക്രമണത്തിനു ശേഷം കഴിഞ്ഞ തിങ്കളാഴ്ച രാജ്യാന്തര വില ഉയർന്നെങ്കിലും പിന്നീടു കുറഞ്ഞു.