ന്യൂഡൽഹി: പെൺകുട്ടികളുടെ ദിനമായി ആചരിക്കുന്ന "ഡോട്ടേഴ്‌സ് ഡേ" ദിനം ആഘോഷമാക്കി ധനമന്ത്രി നിർമലാ സീതാരാമനും താരങ്ങളും. കഴിഞ്ഞ ദിവസം ട്വിറ്ററിലൂടെയാണ് ധനമന്ത്രി മകൾക്കൊപ്പമുള്ള ചിത്രം പങ്കുവച്ചത്. വളരെ ചെറുപ്പത്തിൽ മകൾക്കൊപ്പം നിൽക്കുന്ന ചിത്രമാണ് നിർമലാ സീതാരാമൻ പങ്കുവച്ചത്.
കറുത്ത സാരിയുടുത്ത് തോളത്തൊരു ബാഗും തൂക്കി മകളെ എടുത്ത് നിൽക്കുന്നൊരു ചിത്രമാണത്. വാങ്മയി പരകല എന്നാണ് മകളുടെ പേര്. പെൺമക്കളെ കുറിച്ച് എത്ര വേണമെങ്കിലും സംസാരിക്കാം എന്നാണ് ട്വിറ്ററിൽ ചിത്രത്തിനൊപ്പം കുറിച്ചത്. സുഹൃത്ത്, ഫിലോസഫർ, വഴികാട്ടി എന്നൊക്കെ നിർമലാ സീതാരാമൻ മകളെ വിശേഷിപ്പിച്ചിട്ടുണ്ട്. മകൾ ഹിന്ദു ദിനപത്രത്തിലെ ഫീച്ചർ എഴുത്തുകാരിയാണ്.
Can say so much and more about daughters. A #throwbackpic with my daughter. A friend, philosopher and a guide. Here’s this on #DaughtersDay pic.twitter.com/640XrUqm2n
— Nirmala Sitharaman (@nsitharaman) September 22, 2019
എ.ഐ.സി.സി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയും മകളുടെ ചിത്രം പങ്കുവച്ചിരുന്നു. മിരായ വദ്രയുടെ ചിത്രമാണ് പങ്കുവെച്ചത്. തനിക്ക് എല്ലാ ദിവസവും ഡോട്ടേഴ്സ് ഡേയാണെന്ന് പ്രിയങ്ക ട്വിറ്ററിൽ ചിത്രത്തിനൊപ്പം കുറിച്ചു. "ആർക്കറിയാം ഡോട്ടേഴ്‌സ് ഡേ ഉണ്ടെന്ന്. ഞാൻ കരുതിയത് എല്ലാ ദിവസവും മകൾക്ക് വേണ്ടിയുള്ള ദിനമാണെന്നാണ്"-പ്രിയങ്ക കുറിച്ചു.
Who knew there was a “#Daughtersday“ I thought it was every day. pic.twitter.com/UmqqaGFQor
— Priyanka Gandhi Vadra (@priyankagandhi) September 22, 2019
പെൺമക്കളുള്ള എല്ലാ മാതാപിതാക്കൾക്കും ആശംസനേർന്ന് രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗഹ്‌ലോട്ടും ട്വീറ്റുമായെത്തി. ക്രിക്കറ്റ് താരവും എം.പി.യുമായ ഗൗതം ഗംഭീർ, എല്ലാ പ്രതിസന്ധികളിലും നിഴലായി തന്റെ പെൺമക്കളോടൊപ്പമുണ്ടാകും എന്ന ഹൃദയസ്പർശിയായ ആശംസയാണ് നേർന്നത്.
If all your days are nights
— Gautam Gambhir (@GautamGambhir) September 22, 2019
When you want me I'll be there.
Say my name and I'll be there
For you. #DaughtersDay pic.twitter.com/PrIJKkUef1
സ്വപ്നങ്ങൾ സ്വന്തമാക്കാനുള്ള യാത്രയിൽ പെൺമക്കൾക്കുതാങ്ങായി എല്ലാ അച്ഛന്മാരും പിറകിലുണ്ടാകണമെന്ന അഭ്യർത്ഥനയോടെയാണ് ഗുസ്തിചാമ്പ്യൻ സാക്ഷി മാലിക്കിന്റെ അച്ഛൻ സുഖ്ബീർ മാലിക് സന്തോഷം പങ്കുവെച്ചത്.