photo-story

ഇന്നലെ സെപ്തംബറിലെ നാലാമത്തെ ഞായറാഴ്ച, മകൾദിനം... രാജ്യം മുഴുവൻ പെൺമക്കളുടെ ദിനം ആഘോഷിച്ചു. സോഷ്യൽ മീഡിയ മുഴുവൻ തങ്ങളുടെ പെൺകുട്ടികളുടെ ചിത്രങ്ങൾ കൊണ്ട് നിറയ്ക്കാൻ മാതാപിതാക്കൾ മത്സരിച്ചു. അതിനിടയിൽ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത് 'അച്ഛൻ' എന്ന ഫോട്ടോ സ്റ്റോറിയാണ്.

യുവ ഫോട്ടോഗ്രാഫറായ ശ്യാം സത്യനാണ് ഈ ആശയത്തിന് പിന്നിൽ. ഒരോ ചിത്രത്തിന് അടിയിലും അനിയോജ്യമായ ക്യാപ്ഷൻ കൂടി നൽകിയിട്ടുണ്ട്. 31 മനോഹരമായ ചിത്രങ്ങളിലൂടെയാണ് കഥ പറഞ്ഞിരിക്കുന്നത്.

മകൾ ഭദ്രയെ കൈകളിലേൽപ്പിച്ച് ഭാര്യ യാത്രയായി. ജീവന്റെ പാതിയായവളുടെ വേര്‍പാട് മറക്കാന്‍ ഭദ്ര‌യു‌ടെ കളിചിരികള്‍ മതിയായിരുന്നു അയാൾക്ക്. അമ്മയില്ലെന്ന പരിഭവം പറയാതെ ഭദ്ര വളര്‍ന്നു. അവളുടെ ഏറ്റവും അടുത്ത കൂട്ടുകാരന്‍ അച്ഛനായിരുന്നു. ഒടുവിൽ അവൾ ക്ലാസിലേക്ക്. പെട്ടെന്നാണ് അവള്‍ സുബ്രഹ്മണ്യന്‍ സാറുമായി കൂട്ടായത്. എന്നാൽ ഒരു ദിവസം മാഷ് അവളോട് മോശമായി പെരുമാറി. കരഞ്ഞുകൊണ്ട് അവൾ ആദ്യം എത്തിയത് അച്ഛനടുത്ത് തന്നെ. ഇത് കലിയുഗമാണ്.....കുഞ്ഞിനെപ്പോലും കാമത്തോടെ നോക്കുന്നവന്റെ യുഗം...ഇവിടെ പച്ചയുടെ ലാളിത്യത്തിന് സ്ഥാനമില്ല.തന്റെ ഭദ്രയ്ക്കു വേണ്ടി....അവളുടെ സംരക്ഷണത്തിനു വേണ്ടി രൗദ്രതയുടെ ഈ ചുവപ്പണിഞ്ഞ് അച്ഛൻ...കൂടാതെ ദുഷ്ടനായ അസുരനെ നിഗ്രഹിച്ച സംഹാര രൂപിയായ ഒരു ദേവിയുടെ കഥ പറഞ്ഞ് കൊടുത്ത് ആ പിതാവ്.