ന്യൂയോർക്ക് : ഐക്യരാഷ്ട്ര സഭയുടെ പൊതുസമ്മേളനത്തിൽ പങ്കെടുക്കാനായി അമേരിക്കയിലെത്തിയ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കഴിഞ്ഞ ദിവസം ഹൂസ്റ്റണിൽ ഇന്ത്യൻ വംശജർ ഒരുക്കിയ 'ഹൗഡി മോദി' സ്വീകരണത്തിൽ പങ്കെടുത്തിരുന്നു. വൻജനപങ്കാളിത്തമുണ്ടായ ഈ പരിപാടിയിൽ അമേരിക്കൻ പ്രസിഡന്റും പങ്കെടുത്തതോടെ ലോക ശ്രദ്ധയാകർഷിക്കുകയും ചെയ്തിരുന്നു. എന്നാൽ സമ്മേളന വേദിക്ക് പുറത്തായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ചുകൊണ്ട് പ്രതിഷേധ പരിപാടികളും അരങ്ങേറിയിരുന്നു. സമൂഹ മാദ്ധ്യമങ്ങളിലടക്കം ഇത്തരം പ്രതിഷേധങ്ങളുടെ ദൃശ്യങ്ങൾ പ്രചരിക്കുന്നുണ്ട്. കൂട്ടക്കുരുതി നടത്തിയയാളാണ് ഇന്ത്യൻ പ്രധാനമന്ത്രിയെന്നും, അമേരിക്കയിൽ ഒരിടത്തും മോദിയെ സ്വാഗതം ചെയ്യാനാവില്ലെന്നും പ്രതിഷേധക്കാർ വിളിച്ചു പറഞ്ഞു.നരേന്ദ്ര മോദി ഇനി അമേരിക്കയിലേക്ക് വരരുതെന്നും പ്രതിഷേധിക്കാനെത്തിയ യുവതി വിളിച്ചു പറയുന്ന വീഡിയോ പുറത്തുവന്നു.
അതേസമയം പാകിസ്ഥാനിലെ മനുഷ്യാവകാശ ലംഘനങ്ങളെകുറിച്ച് വിവരിച്ചു കൊണ്ടുള്ള ബാനറുകളുമായി പാക് പ്രവിശ്യകളായ ബലൂച്,സിന്ധ് മേഖലകളിൽ നിന്നുള്ളവരും ഹൂസ്റ്റണിലെ സമ്മേളന വേദിയിലെത്തിയിരുന്നു.
This woman calling Narendra Modi “the butcher of humanity” is a legend. #AdiosModi pic.twitter.com/fuukiV3or9
— Simran Jeet Singh (@SikhProf) September 23, 2019