വർഷങ്ങൾ നീണ്ട പ്രണയത്തിനൊടുവിലാണ് 2017ൽ സാമന്തയും നാഗചൈതന്യയും വിവാഹിതരായത്. തെലുങ്ക് സിനിമാ ലോകം താര വിവാഹം ആഘോഷമാക്കുകയും ചെയ്തു. വിവാഹ ശേഷം ചെറിയൊരു ഇടവേളയെടുത്ത സാമന്ത വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. അതിനിടയിൽ ഒരു പ്രമുഖ മാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വിവാഹ ജീവിതത്തെപ്പറ്റി മനസ് തുറന്നിരിക്കുകയാണ് സാമന്ത.
പ്രണയ ജീവിതത്തെക്കുറിച്ചായിരുന്നു അവതാരകയുടെ ആദ്യ ചോദ്യം, അതിൽ നിന്ന് സാമന്ത ഒഴിഞ്ഞുമാറി. തുടർന്ന് ഉടൻ തന്നെ അടുത്ത ചോദ്യമെത്തി. വിവാഹ ശേഷം നിങ്ങളുടെ കിടപ്പുമുറിയിൽ മാറിയ കാര്യങ്ങൾ എന്തൊക്കെയെന്നായിരുന്നു അവതാരകയുടെ ചോദ്യം. അതിൽ നിന്ന് ഒഴിഞ്ഞ് മാറാൻ ശ്രമിച്ചെങ്കിലും അവതാരക വിട്ടില്ല.
വിവാഹത്തിന് മുമ്പേ നിങ്ങൾ ഒന്നിച്ചായിരുന്നു താമസമെന്ന് തനിക്കറിയാം, അതിനാൽ സത്യം പറയണമെന്നും അവതാരക ആവശ്യപ്പെട്ടതോടെ ചിരിച്ച് കൊണ്ട് സാമന്ത മനസ് തുറന്നു. സത്യത്തിൽ തലയണയാണ് നാഗചൈതന്യയുടെ ആദ്യ ഭാര്യ. വിവാഹം ശേഷം ഒന്നു ചുംബിക്കണമെങ്കിൽപ്പോലും ഞങ്ങൾക്കിടിൽ തലയിണ ഉണ്ടാകുമെന്നും സാമന്ത പറഞ്ഞു. ഇത്രയേ പറയുന്നുള്ളുവെന്നും ഇപ്പോൾത്തന്നെ കുറേ കാര്യങ്ങൾ പറഞ്ഞെന്നും താരം കൂട്ടിച്ചേർത്തു.