
മലയാള സിനിമയിൽ ഒരു കാലത്ത് ഏറ്റവും ആരാധകരുള്ള നായികയായിരുന്നു സീമ. പ്രേംനസീർ, ജയൻ തുടങ്ങിയ താരരാജാക്കന്മാരുടെ നായികയായി തിളങ്ങിയ സീമ എൺപതുകളുടെ തുടക്കത്തിൽ മമ്മൂട്ടി- മോഹൻലാൽ ദ്വയങ്ങൾക്കൊപ്പവും നിരവധി ചിത്രങ്ങളിൽ തിളങ്ങി. 1978ൽ പുറത്തിറങ്ങിയ അവളുടെ രാവുകൾ എന്ന ഐ.വി ശശി ചിത്രത്തിലൂടെയാണ് സീമ ചലച്ചിത്രരംഗത്ത് സജീവമാകുന്നത്. പിന്നീട് നൃത്തശാല, ആവനാഴി, അങ്ങാടി, മഹായാനം, മനുഷ്യമൃഗം, ലിസ, അഹിംസ തുടങ്ങി 200ാളം ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഹൃദയത്തിലിടം നേടി.
എന്നാൽ സിനിമയിലെ അഭിനയം പോലെ ജീവിത്തിൽ അഭിനയിക്കാൻ തനിക്ക് കഴിയില്ലെന്ന് സീമ പറയുന്നു. താൻ ജീവിതത്തിൽ ഏറ്റവുമധികം വിശ്വസിക്കുന്നത് ദൈവത്തെയാണ്. ഭർത്താവ് ഐ.വി ശശിയുടെ മരണത്തിന് ശേഷം തനിക്ക് ജീവിതത്തിൽ താങ്ങായിരിക്കുന്നത് കുടുംബ സുഹൃത്തുക്കളായ മോഹനേട്ടനും റാണിയുമാണ്. അമ്മ മരിക്കുമ്പോൾ അവരുടെ കൈയിൽ എന്നെ ഏൽപ്പിച്ചാണ് മരിച്ചത്. അവൾക്ക് ആരുമില്ലെന്ന് പറഞ്ഞാണ് അമ്മ പോയത്. അവസാന നിമിഷം തുളസിവെള്ളം കൊടുത്ത് മോഹനേട്ടൻ ഒന്നുകൈയിൽ തട്ടിയതും ആ ജീവനങ്ങ് പോയി'- കൗമുദി ടിവിയ്‌ക്ക് നൽകിയ പ്രത്യേക അഭിമുഖത്തിലായിരുന്നു സീമ മനസു തുറന്നത്.
മനസിനെ അൽപം നൊമ്പരപ്പെടുത്തുന്ന വാക്കുകൾക്കിടയിൽ വികാരഭരിതനായി തീർന്ന അവതാരകനെ ആശ്വസിപ്പിക്കാനും സീമ മറന്നില്ല. ഞാൻ അല്ലേ കരയേണ്ടേത് നിങ്ങളെന്തിനാ കരയുന്നേ എന്നായിരുന്നു സീമയുടെ പ്രതികരണം.
അഭിമുഖത്തിന്റെ പൂർണരൂപം കാണാം-