ചെന്നൈ: പാകിസ്ഥാനിലെ ബാലാകോട്ടിൽ വീണ്ടും തുറന്ന ജയ്ഷെ ഭീകര ക്യാമ്പിൽ അഞ്ഞൂറോളം ഭീകരർ ഇന്ത്യയിലേക്ക് നുഴഞ്ഞുകയറൻ തയ്യാറെടുക്കുന്നെന്ന റിപ്പോർട്ടുകൾ സ്ഥിരീകരിച്ച് കരസേനാ മേധാവി ജനറൽ ബിപിൻ റാവത്ത്. പുൽവാമ ഭീകരാക്രമണത്തിന് തിരിച്ചടിയായി സർജിക്കൽ സ്ട്രൈക്കിലൂടെ ഇന്ത്യ തകർത്ത ജയ്ഷെ ക്യാമ്പ് വീണ്ടും പ്രവർത്തിച്ചുതുടങ്ങിയതായി കഴിഞ്ഞദിവസം വാർത്ത പുറത്തുവന്നിരുന്നു.
അതിർത്തി കടന്നുള്ള തീവ്രവാദത്തിന് ഇന്ത്യയുടെ മറുപി നേരത്തേ നടത്തിയ മിന്നലാക്രമണത്തേക്കാൾ കനത്തതാകുമെന്നും
ഇന്ത്യൻ ആക്രമണത്തിൽ പാക് ഭീകരക്യാമ്പ് തകർന്നിരുന്നുവെന്നതിന് തെളിവാണ് ഇപ്പോഴത്തെ സംഭവവികാസമെന്നും ചെന്നൈയിൽ മാദ്ധ്യമ പ്രവർത്തകരോട് കരസേനാ മേധാവി പറഞ്ഞു. അന്ന് മേഖല വിട്ടോടിയ ഭീകരരെ പാകിസ്ഥാൻ ബാലാകോട്ടിൽ തിരികെ എത്തിച്ചിരിക്കുകയാണെന്നും അദ്ദേഹം തുടർന്നു.
ഇനിയൊരു ബാലാകോട്ട് ആക്രമണം ആവർത്തിക്കുമോയെന്ന മാദ്ധ്യമപ്രവർത്തകരുടെ ചോദ്യത്തിന്,
ഒരിക്കൽ ചെയ്തത് ആവർത്തിക്കുന്നത് എന്തിനാണ്, നേരത്തേ നമ്മൾ വേറൊന്നാണ് ചെയ്തതെന്നും പിന്നീട് മിന്നലാക്രമണം നടത്തിയെന്നും അദ്ദേഹം പ്രതികരിച്ചു. ഇന്ത്യയ്ക്ക് ഇനിയും എന്തെല്ലാം ചെയ്യാനാകുമെന്ന് പാകിസ്ഥാൻ ഊഹിക്കട്ടെ.
യു.എൻ പൊതുസഭയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി സംസാരിക്കാനിരിക്കെയാണ് ബാലാകോട്ട് ഭീകരകേന്ദ്രം വീണ്ടും ചർച്ചയാവുന്നത്. പൊതുസഭയിൽ കാശ്മീർ വിഷയം ഉന്നയിക്കുമെന്ന് പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാൻ പറഞ്ഞിരുന്നു. കാശ്മീരിലെ ഇന്ത്യൻ നടപടികൾക്കു പിന്നാലെ ഇന്ത്യയെ ലക്ഷ്യം വയ്ക്കുന്ന ഭീകര ഗ്രൂപ്പുകൾക്കുള്ള നിയന്ത്രണങ്ങളിൽ പാകിസ്ഥാൻ ഇളവു വരുത്തിയതായും വാർത്തകൾ ഉണ്ടായിരുന്നു.
കഴിഞ്ഞ ഫെബ്രുവരി 27നാണ് ഇന്ത്യൻ യുദ്ധ വിമാനങ്ങൾ അതിർത്തി കടന്ന് ബാലാകോട്ടിലെ ജയ്ഷെ കേന്ദ്രം ബോംബിട്ട് തകർത്തത്
ഫെബ്രുവരി 14ന് കാശ്മീരിലെ പുൽവാമയിൽ നടന്ന സ്ഫോടനത്തിൽ 40 സി.ആർ.പി.എഫ് ജവാന്മാർ കൊല്ലപ്പെട്ടതിനു തിരിച്ചടിയായായിരുന്നു ഇത്