1. പാലാരിവട്ടം മേല്‍പാലം അഴിമതിയില്‍ ഉന്നത രാഷ്ട്രീയ നേതാക്കള്‍ക്ക് ഗൂഢാലോചനയില്‍ പങ്കെന്ന് വിജിലന്‍സ്. കരാറുകാരന്‍ സുമിത് ഗോയലിന് രാഷ്ട്രീയ നേതാക്കള്‍ ആരെല്ലാമെന്ന് അറിയാം. കൈക്കൂലി വാങ്ങിയ പൊതു പ്രവര്‍ത്തകരുടെ പേര് വെളിപ്പെടുത്താന്‍ സുമിത് ഗോയല്‍ ഭയക്കുന്നു എന്നും വിജിലന്‍സ്. സുമിത് ഗോയലിന്റെ ജാമ്യാപേക്ഷയെ എതിര്‍ത്ത് വിജിലന്‍സ് റിപ്പോര്‍ട്ട് നല്‍കി. സര്‍ക്കാരിന്റെ പണം പോയത് ആര്‍.ഡി.എസ് കമ്പനിയുടെ ബാധ്യത തീര്‍ക്കാനാണ്. പാലം നിര്‍മാണത്തിന് തുക ഉപയോഗിച്ചില്ലെന്നും വിജിലന്‍സ് റിപ്പോര്‍ട്ടില്‍ പറയുന്നു
2. കേരളത്തിലെ അഞ്ച് നിയമസഭാ മണ്ഡലങ്ങളിലേക്ക് ഉള്ള ഉപ തിരഞ്ഞെടുപ്പിന് ആയുള്ള വിജ്ഞാപനം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറപ്പെടുവിച്ചു. വട്ടിയൂര്‍ക്കാവ്, കോന്നി, അരൂര്‍, എറണാകുളം, മഞ്ചേശ്വരം എന്നിവിടങ്ങളില്‍ ആണ് തിരഞ്ഞെടുപ്പ് നടക്കുക. ഈ മാസം മുപ്പത് വരെ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാം. സൂക്ഷ്മ പരിശോധന ഒകേ്ടാബര്‍ ഒന്നാം തീയതിയാണ്. മൂന്നാം തീയിയാണ് പിന്‍വലിക്കാനുള്ള അവസാന തീയതി. ഒകേ്ടാബര്‍ 21 ന് വോട്ടെടുപ്പും 24 ന് വോട്ടെണ്ണലുമാണ്.
3. നാളെ മുതല്‍ മുന്നണികള്‍ സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചകളിലേക്ക് കടക്കും. മഞ്ചേശ്വരം ഒഴികെയുള്ള മണ്ഡലങ്ങളില്‍ സിറ്റിംഗ് എം.എല്‍എമാര്‍ ലോക്സഭാ എം.പിമാരായി തിരഞ്ഞെടുക്ക പെട്ടതിനെ തുടര്‍ന്നാണ് ഉപ തിരഞ്ഞെടുപ്പിന് കളമൊരുങ്ങിയത്. മഞ്ചേശ്വരത്ത് സിറ്റിംഗ് എം.എല്‍.എ പി. ബി.അബ്ദുള്‍ റസാഖ് മരിച്ചതിനെ തുടര്‍ന്ന് ആണ് ഒഴിവ് വന്നത്. മത്സരം നടക്കുന്ന അഞ്ചില്‍ നാല് മണ്ഡലങ്ങളും യു.ഡി.എഫ് വിജയിച്ചവ ആണ്, അരൂര്‍ എല്‍.ഡിഎഫിന്റെ കയ്യിലും
4. പാലായില്‍ പോളിംഗ് ശതമാനം 650 കടന്നു. ഏറ്റവും കൂടുതല്‍ പോളിംഗ് രേഖപ്പെടുത്തിയത് രാമപുരം പഞ്ചായത്തില്‍. പാലാ നഗരസഭ ഉള്‍പ്പെടെയുള്ള മേഖലകളിലും മികച്ച പോളിംഗ് ആണ്. എന്നാല്‍ മലയോര മേഖലകളിലും, ഗ്രാമീണ പ്രദേശങ്ങളിലും പോളിംഗ് മന്ദഗതിയില്‍ ആണ്. അതിനിടെ, കെ.എം മാണിയുടെ കാര്യത്തില്‍ മാണി.സി കാപ്പന്‍ വേവലാതിപ്പെടേണ്ട എന്ന് യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ജോസ് ടോം. പേര് ഒന്നാമത് ആയതുകൊണ്ട് ഒന്നാമന്‍ ആകില്ല എന്നും, മാണി എന്ന പേരുണ്ടായത് കൊണ്ട് എല്ലാം ആകില്ല എന്നും ജോസ് ടോം. കെ.എം മാണിയെ അവഹേളിച്ചവര്‍ ആണ് അദേഹത്തിന്റെ സഹതാപ തരംഗം പറയുന്നത് എന്നും മാണിയുടെ ആത്മാവ് പോലും അത് പൊറുക്കില്ല എന്നും എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥി മാണി. സി.കാപ്പന്‍ നേരത്തെ പറഞ്ഞിരുന്നു.
5. അതേസമയം, വോട്ടെടുപ്പിനിടെ ജോസഫ്- ജോസ് വിഭാഗങ്ങള്‍ തമ്മില്‍ വാക്‌പോര ഉണ്ടായി്. പാലായില്‍ യു.ഡി.എഫിന് ഭൂരിപക്ഷം കുറയുമെന്ന് ജോസഫ് വിഭാഗം. രണ്ടില ചിഹ്നമില്ലാത്തത് തിരിച്ചടി ആയി. ജോസഫിനെ ചെയര്‍മാന്‍ ആയി അംഗീകരിച്ചിരുന്നു എങ്കില്‍ തിരിച്ചടി ഉണ്ടാവില്ല ആയിരുന്നു എന്നും പ്രതികരണം. കെ.എം മാണി തന്ത്രശാലി ആയിരുന്നു എന്നാല്‍ ഇപ്പോള്‍ ഉള്ളവര്‍ക്ക് കുബുദ്ധിയും കുതന്ത്രങ്ങളുമെന്ന് ജോയ് എബ്രഹാം പറഞ്ഞു. പാലായില്‍ ജനങ്ങള്‍ വിചാരിക്കുന്നതിലും പ്രബുദ്ധരാണ്.
6. കെ.എം മാണിയുടെ പിന്തുടര്‍ച്ചാ അവകാശം ഒരു കുടുംബത്തിനല്ല, പാര്‍ട്ടിക്കാണ്. എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചില്ല. അതിന്റെ സംഘര്‍ഷം നിലവിലുണ്ട് എന്നും ജോയ് എബ്രഹാം പറഞ്ഞിരുന്നു. ജോസഫ് വിഭാഗത്തിന്റെ പ്രസ്താവനകളില്‍ കടുത്ത അതൃപ്തി രേഖപ്പെടുത്തി ജോസ് വിഭാവും രംഗത്ത് എത്തി ഇരുന്നു. ജോയ് എബ്രഹാമിന്റെ പ്രസ്താവന മര്യാദക്കേട് എന്ന് ജോസ് വിഭാഗം. ജോയ് എബ്രഹാമിന് എതിരെ യു.ഡി.എഫില്‍ പരാതി നല്‍കും. അഭിപ്രായ ഭിന്നതകള്‍ മറന്ന് എല്ലാവരും ഒറ്റക്കെട്ടായി പ്രവര്‍ത്തിച്ചെന്ന് ജോസ് കെ.മാണിയും.
7. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും ആക്രമണങ്ങള്‍ നടത്താനുള്ള തീവ്രവാദി സംഘടനയുടെ പദ്ധതി പഞ്ചാബ് പൊലീസ് പരാജയപ്പെടുത്തി. ആക്രമണങ്ങള്‍ക്ക് പദ്ധതി ഇട്ടത്, നിരോധിത സംഘടനയായ ഖലിസ്ഥാന്‍ സിന്ദാബാദ് ഫോഴ്സ്. പഞ്ചാബിലെ താന്‍ തരാന്‍ ജില്ലയില്‍ നിന്ന് 4 ഭീകരരെ പൊലീസ് അറസ്റ്റ് ചെയ്തു. ഇവരില്‍ നിന്ന് എ.കെ 47 റൈഫിളുകളും, പിസ്റ്റളുകളും ഉള്‍പ്പെടെ വന്‍ ആയുധ ശേഖരം പിടിച്ചെടുത്തു. സാറ്റ്‌ലൈറ്റ് ഫോണുകളും, ഗ്രനേഡുകളും പൊലീസ് കണ്ടെടുത്തിട്ട് ഉണ്ട്. ഇന്ത്യ- പാക് അതിര്‍ത്തി മേഖലയില്‍ ആയുധം എത്തിച്ചത് ഡ്രോണ്‍ ഉപയോഗിച്ച് എന്നാണ് പൊലീസ് നിഗമനം.
8. രഹസ്യ വിവരത്തെ തുടര്‍ന്നുള്ള പരിശോധനയില്‍ ആണ് ആക്രമണ പരമ്പര തടയാന്‍ ആയതെന്ന് പൊലീസ് ഡയറക്ടര്‍ ജനറല്‍ അറിയിച്ചു. ജമ്മു കാശ്മീരും പഞ്ചാബും, മറ്റ് അതിര്‍ത്തി മേഖലകളിലും ആക്രമണം നടത്താന്‍ വേണ്ടി നുഴഞ്ഞു കയറ്റം വര്‍ദ്ധിച്ചതായും അദേഹം അറിയിച്ചു. ദേശീയ സുരക്ഷാ ഭീഷണി ഉയര്‍ത്തുന്ന സംഭവം ആയതിനാല്‍ വിഷയം എന്‍.ഐ.എക്ക് കൈമാറിയത് ആയി പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് അറിയിച്ചു. സംസ്ഥാനത്ത് പൊലീസ് ജാഗ്രത വര്‍ധിപ്പിച്ചത്, സെപ്റ്റംബര്‍ 5ന് താന്‍ തരാന്‍ ജില്ലയില്‍ ഉണ്ടായ സ്‌ഫോടനത്തില്‍ 2 പേര്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്ന്.
9. ചൈതന്യ ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റലിന്റെ പുതിയ സെന്റര്‍ കൊച്ചിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു. ചൈതന്യ ഗ്രൂപ്പ് ഓഫ് ഐ ഹോസ്പിറ്റല്‍ മെഡിക്കല്‍ ഡയറക്ടറും മാനേജിംങ് ഡയറക്ടറുമായ ഡോ. ഉണ്ണികൃഷ്ണന്‍ നായര്‍ സെന്റര്‍ ഉദ്ഘാടനം ചെയ്തു. പാലാരിവട്ടത്താണ് പുതിയ സെന്റര്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. ചൈതന്യ ഐ ഹോസ്പിറ്റലിന്റെ ആറാമത് സെന്ററാണ് കൊച്ചിയില്‍ പ്രവര്‍ത്തനം തുടങ്ങിയത്
10. സംസ്ഥാനത്ത് നാളെ മുതല്‍ ശക്തമായ മഴയ്ക്ക് സാധ്യത എന്ന് കാലാവസ്ഥാ കേന്ദ്രം. ആന്ധ്രാ തീരത്തിനടുത്ത് കടലില്‍ അന്തരീക്ഷ ചുഴി രൂപപ്പെട്ടതിനാല്‍ കേരളത്തില്‍ വിവിധ ജില്ലകളില്‍ ശക്തമായ മഴതായോ അതിശക്തമായ മഴയോ ഉണ്ടാകും. നാളെ നാല് ജില്ലകള്‍ക്കും ബുധനാഴ്ച എട്ട് ജില്ലകള്‍ക്കും വ്യാഴാഴ്ച ഒന്‍പത് ജില്ലകള്‍ക്കും ആണ് ജാഗ്രതാ മുന്നറിയിപ്പ്. ഗുജറാത്ത് തീരത്തിന് സമീപം രൂപംകൊണ്ട ന്യൂനമര്‍ദ്ദം കൊടുങ്കാറ്റായി മാറുമെങ്കിലും നാളെ വൈകിട്ടോടെ ഒമാന്‍ തീരത്തേക്ക് നീങ്ങും. ഇത് കേരളത്തെ സ്വാധീനിക്കില്ല എന്നും കാലാവസ്ഥാ കേന്ദ്രം അറിയിച്ചിട്ടുണ്ട്. മത്സ്യ ബന്ധന തൊഴിലാളികള്‍ക്കും മുന്നറിയിപ്പില്ല