ഒറ്റത്തവണ പ്രമാണപരിശോധന
കാറ്റഗറി നമ്പർ 257/2017, 110/2017 പ്രകാരം കേരള ടൂറിസം ഡെവലപ്‌മെന്റ് കോർപ്പറേഷൻ, കേരള മുനിസിപ്പൽ കോമൺ സർവ്വീസസ് എന്നീ സ്ഥാപനങ്ങളിൽ ഇലക്ട്രീഷ്യൻ തസ്തികകളിലേക്ക് 2019 സെപ്തംബർ 26, 27, 28, 30 തീയതികളിൽ രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്.
കാറ്റഗറി നമ്പർ 253/2016 പ്രകാരം സാങ്കേതിക വിദ്യാഭ്യാസ വകുപ്പിൽ (പോളിടെക്നിക്കുകൾ) ഹെഡ് ഓഫ് സെക്ഷൻ (കമ്പ്യൂട്ടർ എഞ്ചിനീയറിങ്)(ഒന്നാം എൻ.സി.എ.- മുസ്ലിം) തസ്തികയിലേക്ക് 2019 സെപ്തംബർ 30 ന് പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയിപ്പ് പ്രൊഫൈൽ എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 3 ബി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ: 0471- 2546441).
കാറ്റഗറി നമ്പർ 109/2019 പ്രകാരം ആരോഗ്യ വകുപ്പിൽ അസിസ്റ്റന്റ് സർജൻ/കാഷ്വാലിറ്റി മെഡിക്കൽ ഓഫീസർ (മൂന്നാം എൻ.സി.എ. - പട്ടികജാതിവിഭാഗത്തിൽ നിന്നുളള പരിവർത്തിത ക്രിസ്ത്യാനികൾ) തസ്തികയിലേക്ക് 2019 ഒക്‌ടോബർ 1 ന് രാവിലെ 10.30 ന് പി.എസ്.സി. ആസ്ഥാ ഓഫീസിൽ വച്ച് ഒറ്റത്തവണ പ്രമാണപരിശോധന നടത്തും. അറിയപ്പ് പ്രൊഫൈൽ, എസ്.എം.എസ്. വഴി അയച്ചിട്ടുണ്ട്. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 1 സി വിഭാഗവുമായി ബന്ധപ്പെടണം (ഫോൺ : 0471-2546325).