ന്യൂയോർക്ക് : യു.എസ് സെനറ്റ് അംഗം ജോൺ കോണിന്റെ ഭാര്യയോട് മാപ്പുപറഞ്ഞ് പ്രധാനമന്ത്റി നരേന്ദ്രമോദി. 'ഹൗഡി മോദി' പരിപാടിയിൽ പങ്കെടുക്കാൻ ഹൂസ്റ്റണിൽ എത്തിയപ്പോഴായിരുന്നു സംഭവം. അമേരിക്കയിലെ ഇന്ത്യൻ സമൂഹം സംഘടിപ്പച്ച ഹൗഡി മോദി പരിപാടിയിൽ സെനറ്റർ ജോൺ കോണും പങ്കെടുത്തിരുന്നു. ജോൺ കോണിന്റെ ഭാര്യ സാൻഡിയുടെ പിറന്നാളായിരുന്നു ഇന്നലെ. ഹൗദി മോദി പരിപാടിയിൽ നരേന്ദ്രമോദിക്കൊപ്പമായിരുന്നു ജോൺ കോൺ.പരിപാടി കാരണം അതിനാൽ ഭാര്യയുടെ പിറന്നാൾ ദിനത്തിൽ ജോൺകോണിന് വീട്ടിലെത്താൻ സാധിച്ചില്ല. ഈ സാഹചര്യത്തിലാണ് മോദി സാൻഡിയെ മോദി ആശ്വസിപ്പിക്കുകയും പിറന്നാൾ ദിനചത്തിൽ ഭർത്താവ് തന്നോടൊപ്പമായിരുന്നതിൽ ക്ഷമാപണം നടത്തുകയും ചെയ്തത്.
പ്രധാനമന്ത്റിയുടെ ഓഫീസ് കോണിന്റെ ഭാര്യയെ അഭിസംബോധന ചെയ്ത വീഡിയോ ട്വിറ്ററിൽ പോസ്റ്റ് ചെയ്തിട്ടുണ്ട്. ജോൺ കോണിന്റെ ഭാര്യ സാൻഡിയെ അഭിസംബോധന ചെയ്ത് സംസാരിക്കുന്ന മോദിയെയും ജോണ്‍ കോണിനെയും വീഡിയോയിൽ കാണാം. 'ഞാൻ നിങ്ങളോട് മാപ്പ് പറയാൻ ആഗ്രഹിക്കുന്നു. കാരണം ഇന്ന് നിങ്ങളുടെ പിറന്നാളാണ്. നിങ്ങളുടെ ഭർത്താവ് എനിക്കൊപ്പവും. സ്വാഭാവികമായും നിങ്ങൾക്ക് അസൂയ ഉണ്ടാകും. പിറന്നാൾ ദിനത്തിൽ എന്റെ എല്ലാ ആശംസകളും അറിയിക്കുകയാണ് ഏറ്റവും സന്തോഷകരമായ ജീവിതമാകട്ടെ നിങ്ങള്‍ക്ക് മുന്നോട്ടുള്ളതെന്നും നരേന്ദ്ര മോദി ആശംസിച്ചു.
Here is what happened when PM @narendramodi met Senator @JohnCornyn. pic.twitter.com/O9S1j0l7f1
— PMO India (@PMOIndia) September 23, 2019
അമേരിക്കയിലെ ഇന്ത്യൻ സമൂഹമായ ടെക്സസ് ഇന്ത്യൻ ഫോറമാണ് ഹൂസ്റ്റണിൽ 'ഹൗഡി മോദി' പരിപാടി സംഘടിപ്പിച്ചത്. ഹൂസ്റ്റണിലെ എൻ.ആർ.ജി സ്റ്റേഡിയത്തിൽ നടന്ന പരിപാടിയിൽ 50,000 ലധികം ആളുകളാണ് പങ്കെടുത്തത്. പരിപാടിയിൽ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും പങ്കെടുത്തു.