pala-

പാലാ: പാലാ ഉപതിരഞ്ഞെടുപ്പിൽ പോളിംഗ് അവസാനിച്ചു. വൈകിട്ട് ആറുമണിവരെ ഭേദപ്പെട്ട പോളിംഗ് രേഖപ്പെടുത്തിയതായാണ് റിപ്പോർട്ട്. ഇതുവരെ 71.2 ശതമാനം പേർ വോട്ട് ചെയ്തു. ഉയർന്ന പോളിംഗ് തങ്ങൾക്ക് അനുകൂലമാകുമെന്ന് മൂന്നുമുന്നണികളും പ്രതീക്ഷ പ്രകടിപ്പിച്ചു.

5.20വരെ 68.4 ശതമാനം പോളിംഗാണ് രേഖപ്പെടുത്തിയത്. അവസാന കണക്കുകൾ വരുമ്പോൾ 70 ശതമാനത്തിലേക്ക് എത്തുമെന്നാണ് കരുതപ്പെടുന്നത്. 2016ലെ പൊതുതിരഞ്ഞെടുപ്പിലെ പോളിംഗ് ശതമാനമായ 77 ശതമാനത്തിലേക്ക് എത്താൻ അന്തിമകണക്കുകൾ അനുസരിച്ച് സാദ്ധ്യതയില്ല.