crime

മുസഫർനഗർ: ഭർത്താവിന് ജോലിയെല്ലെന്ന് പറഞ്ഞ് ഭാര്യയും ഭർത്താവും തമ്മിലുള്ള കുടുംബവഴക്ക് അവസാനിച്ചത് മക്കളുടെ കൊലപാതകത്തിൽ. ഭർത്താവുമായുള്ള വഴക്കിനെ തുടർന്നാണ് നാടിനെ നടുക്കുന്ന കൊലപാതരം നടന്നത്. ഭർത്താവിന് ജോലിയില്ലെന്നും മക്കളെ നോക്കാൻ മറ്റ് മാർഗങ്ങളില്ല എന്നും പറഞ്ഞാണ് അവർ വഴക്കിട്ടത്. തുടർന്ന് മാതാവ് ഇരട്ടകുട്ടികളെ കുളത്തിലെറിഞ്ഞു കൊലപ്പെടുത്തുകയായിരുന്നു. ഞായറാഴ്ച യുപിയിലെ മുസഫർനഗറിലാണ് സംഭവം.

20 ആഴ്ച പ്രായമുള്ള ഇരട്ടകുട്ടികളെയാണ് കൊലപ്പെടുത്തിയത്. അതിന് ശേഷം കുട്ടികളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസിൽ പരാതി നല്‍കുകയും ചെയ്തു.ഭർത്താവ് വസീമിന് ജോലി ഇല്ലാത്തതിനാൽ മക്കളെ നോക്കാൻ വഴികളില്ല എന്നുപറഞ്ഞുകൊണ്ടായിരുന്നു ഇരുവരും വഴക്കിട്ടു. തുടർന്ന് ഭാര്യ നസ്മ കുഞ്ഞുങ്ങളെ കൊലപ്പെടുത്തുകയായിരുന്നു. ഭർത്താവ് നിരന്തമായി ജോലി അന്വേഷിക്കുന്നുണ്ടെങ്കിലും ജോലി കണ്ടെത്താനാവാതെ ആയതോടെയാണ് തർക്കം രൂക്ഷമായതെന്നും പൊലീസ് പറയുന്നു.

കുളത്തിലെറിഞ്ഞതിന് ശേഷം കുഞ്ഞുങ്ങൾ മരിച്ചെന്ന് ഉറപ്പായതോടെ നാട്ടുകാരോട് കുട്ടികളെ കാണാനില്ലെന്ന് പറയുകയും തുടർന്ന് ഭർത്താവും ഭാര്യയും ചേർന്ന് സ്റ്റേഷനിലെത്തി കുട്ടികളെ തട്ടിക്കൊണ്ടുപോയെന്ന് പരാതി നൽകുകയും ചെയ്തു. സംശയം തോന്നിയ പൊലീസ് മാതാപിതാക്കളെ പൊലീസ് ചോദ്യം ചെയ്തപ്പോഴാണ് സംഭവത്തെ കുറിച്ചുള്ള സത്യാവസ്ഥ പുറത്ത് വന്നത്. തുടർന്ന് പൊലീസെത്തി കുട്ടികളുടെ മൃതദേഹങ്ങൾ കുളത്തിൽ നിന്നും കണ്ടെടുക്കുകയായിരുന്നു