
പാലാ:പാലാ ഉപതെരഞ്ഞെടുപ്പിൽ വോട്ട് മറിച്ചെന്ന് ആരോപിച്ചതിനെ തുടർന്ന് പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ സസ്പെൻഡ് ചെയ്തു. വോട്ടെടുപ്പ് അവസാനിച്ച് മിനിറ്റുകൾക്കുള്ളിൽ തന്നെ പാലാ നിയോജകമണ്ഡലം ബി.ജെ.പിയിൽ പ്രശ്നങ്ങൾ ഉണ്ടായിരുന്നു. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് ബിനു പുളിക്കക്കണ്ടത്തിനെ സസ്പെൻഡ് ചെയ്തതായി കോട്ടയം ജില്ലാ പ്രസിഡന്‍റ് എൻ ഹരി അറിയിച്ചു.എന്നാൽ, താൻ ഈ മാസം ഒമ്പതാം തിയതി തന്നെ രാജിവെച്ചിരുന്നെന്നാണ് ബിനു പുളിക്കകണ്ടം പറയുന്നത്.
നിയോജകമണ്ഡലം പ്രസിഡന്റ് എന്ന രീതിയിൽ തനിക്ക് പ്രവർത്തിക്കാനാവാത്ത അവസ്ഥയാണെന്നും ബിനു പറഞ്ഞു. ഹരി സാമ്പത്തികതിരിമറി നടത്തിയെന്ന് പ്രവർത്തകർ പറഞ്ഞു. ക്വാറി, ഭൂമാഫിയകളിൽ നിന്നാണ് ഹരി പണം വാങ്ങിയെതെന്ന് ബിനു ആരോപിച്ചു. ബി.ജെ.പിയുടെ വോട്ടുകൾ ഹരി മാണിക്ക് മറിച്ച് നൽകി. പണം വാങ്ങിയാണ് വോട്ടു മറിച്ചതെന്നും ബിനു പറഞ്ഞു. ഹരി ബി.ജെ.പിയുടെ വോട്ടു വിറ്റു. ഇതു സംബന്ധിച്ച് കണക്കു കിട്ടിയെന്നും എൽ.ഡി.എഫിനെ തോൽപ്പിക്കാനെന്ന വ്യാജേന വോട്ടു മറിച്ചെന്നും ബിനു ആരോപിക്കുന്നു.